സ്വര്‍ണം തട്ടിയെടുത്ത ജ്വല്ലറി ഉടമ പിടിയില്‍
പെരുമ്പാവൂര്‍: പുതിയ ജ്വല്ലറി തുടങ്ങാനെന്ന വ്യാജേന വ്യാപരിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രമുഖ ജ്വല്ലറിയുടമ പിടിയില്‍. ഇന്റര്‍നാഷ്ണല്‍ ജ്വല്ലറി ബ്രാന്റായ അവതാര്‍ ജ്വല്ലറി ഉടമ ഒറ്റപ്പാലം തൃത്താല ഊരത്തൊടിയില്‍ വീട്ടില്‍ അബ്ദുള്ള (51) വയസ്സ് ആണ് പെരുമ്പാവൂര്‍ പൊലിസിന്റെ പിടിയിലായത്.
പെരുമ്പാവൂറിലെ പ്രശസ്ത സ്വര്‍ണ വ്യാപാരിയുടെ ജ്വല്ലറി അവതാര്‍ ബ്രാന്റിന്റെ പേരില്‍ പുതിയതായി തുടങ്ങുന്നതിന് ഇരു കൂട്ടരും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം 12 കോടിയുടെ സ്വര്‍ണമാണ് അബ്ദുള്ളക്ക് നല്‍കിയത്. പിന്നീട് ഇയാള്‍ സ്വര്‍ണകട തുടങ്ങാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു .പെരുമ്പാവൂരിലെ വ്യാപാരി എറണാകുളം റൂറല്‍ പൊലിസ് മേധാവി പി.എന്‍ ഉണ്ണിരാജന്‍ നല്‍കിയ പരാതിയില്‍ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിദേശത്തും ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും മാറി മാറി ഒളിവില്‍ കഴിഞ്ഞ പ്രതി കോഴിക്കോട് എത്തിയത് മനസിലാക്കിയ പൊലിസ് ഇയാളെ പിടി കൂടുകയായിരുന്നു.
പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ എസ്.ഐ പി.എ ഫൈസലടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഉപഭോക്താക്കളെ ജ്വല്ലറിയിലെ സ്വര്‍ണ ചിട്ടിയില്‍ ചേര്‍ത്ത് സ്വര്‍ണം കൊടുക്കാതെ തട്ടിപ്പ് നടത്തിയതിന് തൃശൂരിലും കളമശ്ശേരി സ്റ്റേഷിലും അവതാര്‍ ഗോള്‍ഡിനെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."