കാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന് രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം ബഹുമതിയും ആദരവും നല്‍കുന്നു
പറവൂര്‍: രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീരജവാനു രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ന് മാതൃവിദ്യാലയത്തില്‍ സ്മരണയും ആദരവും നല്‍കുന്നു. 1995ല്‍ കാശ്മീര്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ തീവ്രവാദികളോട് ഏറ്റുമുട്ടി അവരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച കെടാമംഗലം കുണ്ടേക്കാവ് ഒറ്റത്തെങ്ങുംങ്കല്‍ ഒ യു മുഹമ്മദിനാണ് പൂര്‍വകാല വിദ്യാര്‍ഥിയായിരുന്ന ഏഴിക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ മുഹമ്മദിന്റെ സ്മരണാര്‍ഥം ഔദ്യോഗികസൈനിക ബഹുമതി സ്ഥാപിക്കുന്നത്.
1995 ഒക്‌ടോബര്‍ 14 നാണ് മുഹമ്മദ് വീരചരമം പ്രാപിക്കുന്നത്. മരിക്കുമ്പോള്‍ 28 വയസായിരുന്നു മുഹമ്മദിന്. ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജവാനെ ഔദ്യോഗിക ബഹുമതിയും ആദരവും നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്.സംസ്ഥാന പൊലിസിനാണ് ധീരസ്മരണ പുതുക്കാനും ആദരിക്കാനുമായി ചുമതലനല്‍കിയിട്ടുള്ളത്.
ഏഴിക്കര സ്‌ക്കൂളില്‍ ഇന്ന് രാവിലെ 9.30ന് സ്‌പെഷ്യല്‍ അസംബ്ലിചേരും.സ്‌ക്കൂളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ധീരസ്മരണയുടെ ഫലകം.പറവൂര്‍ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ക്രിസ്റ്റി സാം,ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപന്‍ എന്നിവര്‍ സ്ഥാപിക്കും. പൊലിസ് സേനാംഗങ്ങള്‍ റൈഫിള്‍ താഴ്ത്തി ഔദ്യോഗിക ബഹുമതി നല്‍കും.തിരുവനന്തപുരത്തുനിന്നുള്ള ബി.എസ്.എഫ് ജവാന്മാര്‍ മുഹമ്മദിന്റെ ചിത്രം കൊത്തിയ ശിലാഫലകം കഴിഞ്ഞ ആഴ്ച്ചയില്‍ ഏഴിക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ എത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."