അനധികൃതമായി മിലിട്ടറി മദ്യം സൂക്ഷിച്ച രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു
കൊച്ചി: വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന 148 കുപ്പി മിലിട്ടറി മദ്യവുമായി രണ്ടു പേരെ എറണാകുളം സൗത്ത് പൊലിസ് അറസ്റ്റ് ചെയ്തു.
പനങ്ങാട് സ്വദേശി നന്ദനന്‍, പനമ്പള്ളിനഗര്‍ സ്വദേശകളായ മോഹനന്‍, മോട്ടി എന്നിവരാണു പിടിയിലായത്.
പനമ്പള്ളിനഗര്‍ മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് 18 കുപ്പി മദ്യവുമായി നന്ദനന്‍ കുടുങ്ങിയത്. ഇയാളെ സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ നിരവധി പേര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് മദ്യം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലിസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു.
മോഹനന്റെ കൈയ്യില്‍ നിന്നാണ് മദ്യം വാങ്ങുന്നതെന്ന് നന്ദനന്‍ വെളിപ്പെടുത്തി. മോഹനന്റെ വീട്ടില്‍ പൊലിസെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ആറു മാസം മുമ്പ് സഹോദരന്‍ സുപ്രന്‍ 100 കുപ്പി മദ്യവുമായി പിടിയിലായതോടെ എല്ലാ ഇടപാടും അവസാനിപ്പിച്ചെന്നായിരുന്നു മോഹനന്റെ നിലപാട്.
വിശദമായി ചോദ്യം ചെയ്തതോടെ തൗണ്ടയില്‍ റോഡിലുള്ള മോട്ടിയെന്നയാളുടെ വീട്ടിലെ ഒരു മുറി വാടകക്ക് എടുത്ത് മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
ഇവിടെ നടത്തിയ പരിശോധനയിലാണ് 100 കുപ്പി മുന്തിയ ഇനം വിദേശമദ്യങ്ങള്‍ പിടിച്ചെടുത്തത്. പനമ്പള്ളിനഗര്‍ പ്രദേശങ്ങളിലുള്ള ഉന്നതരായിരുന്നു ഇവരുടെ ഇടപാടുകാര്‍. ഫോണില്‍ ബന്ധപ്പെട്ടാല്‍ വീട്ടില്‍ മദ്യം എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."