സംഘാടകസമിതി രൂപീകരിച്ചു
വൈക്കം: കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് നടത്തുന്ന അവകാശ പത്രിക സമര്‍പ്പണ റാലിയുടെ വിജയത്തിനായി വൈക്കം യൂനിയന്‍ സംഘാടകസമിതി രൂപീകരിച്ചു. പട്ടിക വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹ്യ വിഷയങ്ങള്‍ അടക്കം 32 ഇന അടിയന്തിര ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേരള മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് റാലി നടത്തുന്നത്. വ്യാപാരഭവനില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം വി.കെ ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.സി തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി വി.ജയകുമാര്‍, വി.കെ സോമന്‍, ഷാജി, എം.കെ സോമന്‍, സി.പി കുഞ്ഞന്‍, ശകുന്തള രാജു, എം.കെ രാജു, അമ്മിണി, രുഗ്മിണി, വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.പി രാജന്‍ (ചെയര്‍മാന്‍), യൂനിയന്‍ പ്രസിഡന്റ് കെ.രാജു (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായുള്ള 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."