ഓടകള്‍ക്ക് സ്ലാബില്ല; അപകടം പതിവാകുന്നു
കടുത്തുരുത്തി : കോട്ടയം-എറണാകുളം റോഡില്‍് ഇടക്കര വളവിലെ ഓടകള്‍ക്ക് സ്ലാബിടാത്തത് വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.
ഇവിടെ ഡിവൈഡര്‍ അവസാനിക്കുന്ന വീതി കുറവുളള ഭാഗത്ത് ഓടകള്‍ തുറന്നു കിടക്കുന്നതിനാല്‍ വീശിയെടുക്കുന്ന വാഹനങ്ങള്‍ക്ക് അപകടങ്ങള്‍ വര്‍ധിക്കുന്നു.
സര്‍ക്കാര്‍ സ്‌കൂളിനോട് ചേര്‍ന്നുളള ഈ കൊടും വളവില്‍ ഫുട്പ്പാത്ത് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളും മറ്റു കാല്‍നട യാത്രക്കാരും ഭയന്നാണ് ഈ റോഡിലൂടെ പോകുന്നത്.
പലപ്രാവിശ്യം അധിക്യതര്‍ക്കും എംഎല്‍എയ്ക്കും പരാതി നല്‍കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്തുരുത്തി-തോട്ടുവ റോഡുകളിലെ പലഭാഗത്തും,കോതനെല്ലൂര്‍ കവലയ്ക്ക് സമീപത്തും കുറുപ്പന്തറ പഴേമഠം കവലയിലും ആപ്പാഞ്ചിറ ഫയര്‍ സ്റ്റേഷന്റെ സമീപത്തും ഓടകള്‍ക്ക് സ്‌ളാബില്ലാതെ തുറന്ന് കിടക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."