നെല്‍വയല്‍ നികത്താന്‍ ശ്രമിക്കുന്നുവെന്ന് പരാതി
ആയാംകുടി: നൂറ് മേനി വിളയുന്ന പാടം നികത്താന്‍ ശ്രമം നടത്തുന്നതായി പരാതി. ആയാംകുടി പള്ളിത്താഴം ബ്ലോക്കിലെ പാടശ്ശേഖരത്തിലാണ് സ്വകാര്യ വ്യക്തി മണ്ണടിച്ച് നികത്താനുള്ള ശ്രമം നടത്തുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
ആയാംകുടി വൈക്കം റോഡില്‍ എഴുമാംതുരുത്ത് പള്ളിത്താഴം പാടശ്ശേഖരത്തില്‍ റോഡിന് സമീപത്തായുള്ള പാടമാണ് നികത്തുന്നതിനുള്ള ശ്രമം നടത്തുന്നത്. ഇതിനായി റോഡിന്റെ ഒരു വശത്ത് പാടത്തോട് ചേര്‍ന്ന് ടിപ്പറുകളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മണ്ണിറക്കിയിട്ടുണ്ട്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ കഴിയുന്ന ഈ റോഡില്‍ മണ്ണിറക്കിയിട്ടത് മൂലം ഗതാഗതത്തിന് തടസ്സമുണ്ടാകുന്നതായും നാട്ടുകാരും യാത്രക്കാരും പറയുന്നു.
എല്ലാ വര്‍ഷവും കൃത്യമായി വിത നടത്തി നൂറ് മേനി വിളയുന്ന പാടമാണിപ്പോള്‍ നിലത്താന്‍ ശ്രമിക്കുന്നതെന്ന് ഒരുകൂട്ടര്‍ പറയുന്നു.
നാല് വശവും പുറം ബണ്ടുകളും നീര്‍ച്ചാലുകളും, മോട്ടോര്‍ പമ്പിംഗ് സൗകര്യമുള്ള പാടശ്ശേഖരത്തിനാണ് ഇപ്പോള്‍ നികത്തല്‍ ഭീക്ഷണി. അതുകൊണ്ട് തന്നെ ഈ പാടശ്ശേഖരത്തില്‍ തരിശ്ശ്ഭൂമിയില്ല. അനധികൃതമായി പാടം നികത്തുന്നതിനുള്ള ശ്രമം തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടണമെന്ന് കൃഷിക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ ടി.ജി പ്രകാശനും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, അഡീഷണല്‍ തഹസീല്‍ദാറും, വില്ലേജ് ഓഫീസറും പൊലിസ് മേധാവികളും സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."