റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു
കടുത്തുരുത്തി: പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നിര്‍മിച്ച കിടങ്ങില്‍ പാലത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു തകര്‍ന്നു. റോഡ് നിര്‍മാണവുമായി ബന്ധപെട്ട് ജെസിബി ഉപയോഗിച്ചു പണികള്‍ നടത്തുന്നതിനിടെയാണ് റോഡിന്റെ വശത്ത് കെട്ടിയിരുന്ന കരിങ്കല്‍ സംരക്ഷണഭിത്തി ഇടിഞ്ഞത്.
തകര്‍ന്ന് വീണ സംരക്ഷണഭിത്തിയുടെ നിര്‍മാണം ഉടന്‍തന്നെ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലം നിര്‍മാണം പൂര്‍ത്തിയാതിനെ തുടര്‍ന്ന് റോഡിന്റെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണമാണ് ഇപ്പോല്‍ നടക്കുന്നത്. കടുത്തുരുത്തിയില്‍ നിന്നും അലരി ജംഗ്ഷനിലേക്കുള്ള ബൈപാസ് റോഡ് കൂടിയാണിത്. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. കടുത്തുരുത്തി ടൗണില്‍ ഗതാഗത കുരുക്കോ, സ്തംഭനമോ ഉണ്ടായാല്‍ ടൗണ്‍ സ്പര്‍ശിക്കാതെ വാഹനങ്ങള്‍ക്ക് പെരുവ, പിറവം റോഡിലെത്താന്‍ പുതിയ ബൈപാസ് റോഡ് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."