HOME
DETAILS
MAL
ഇന്ത്യന്‍ ടി.വി, റേഡിയോ പരിപാടികള്‍ക്ക് പാകിസ്താനില്‍ വിലക്ക്
backup
October 20 2016 | 21:10 PM
ഇസ്ലാമാബാദ്: ഇന്ത്യന്‍ ടി.വി, റേഡിയോ പരിപാടികള്‍ക്ക് പാകിസ്താനില്‍ ഇന്നു മുതല്‍ സമ്പൂര്‍ണമായി വിലക്ക് ഏര്‍പ്പെടുത്തും. പാകിസ്താനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ഗവണ്മെന്റിന്റെ അഭ്യര്‍ഥന പ്രകാരമാണ് നടപടിയെന്നും അതോറിറ്റി അറിയിച്ചു. ഇന്നു വൈകുന്നേരം മൂന്നുമണി മുതലാണ് വിലക്ക് ഏര്‍പ്പെടുത്തുക.
പാകിസ്താനിലെ പ്രാദേശിക ചാനലുകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഉള്ളടക്കം വര്‍ധിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഇന്ത്യാ-പാക് ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നും ഇ.എം.ആര്.എ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."