ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഉടന്‍ ആശുപത്രി വിടുമെന്ന് പാര്‍ട്ടി വക്താവ്
ചെന്നൈ: അസുഖബാധിതയായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയെന്ന് എ.ഐ.ഡി.എം.കെ. ജയലളിത പൂര്‍ണമായി സുഖം പ്രാപിച്ചെന്നും ഉടന്‍ ആശുപത്രിവാസം അവസാനിപ്പിച്ച് വീട്ടിലേക്കു മടങ്ങാനാവുമെന്നും പാര്‍ട്ടി വക്താവ് സരസ്വതി മാധ്യമങ്ങളെ അറിയിച്ചു. സെപ്റ്റംബര്‍ 22 നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച നടന്ന കാബിനറ്റ് യോഗം പോലും ജയലളിതയുടെ ഫോട്ടോ വെച്ചായിരുന്നു. ഇതിനിടെ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് ഒരാള്‍ ചെന്നൈയില്‍ അറസ്റ്റിലായി. തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള മുപ്പതുകാരനായ എ.സഹായം ആണ് അറസ്റ്റിലായത്.
ചെന്നൈ പൊലിസിന്റെ സൈബര്‍ വിങാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയതിന് ഇതുവരെ 50 ലധികം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."