HOME
DETAILS

'ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ' 26 ന് പെരിന്തല്‍മണ്ണയില്‍

  
backup
October 20 2016 | 23:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-3

മലപ്പുറം: സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ.ഷൈനമോളുടെ നേതൃത്വത്തില്‍ നടത്തുന്ന 'ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ' പരിപാടി ഒക്‌ടോബര്‍ 26 നു പെരിന്തല്‍മണ്ണയില്‍ നടക്കും. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണു പരിപാടി. പെരിന്തല്‍മണ്ണ, പാതായ്ക്കര, ആനമങ്ങാട്, ആലിപറമ്പ്, അരക്കുപറമ്പ്, താഴെക്കോട്, കാര്യവട്ടം, വെട്ടത്തൂര്‍, മേലാറ്റൂര്‍, എടപ്പറ്റ, കീഴാറ്റൂര്‍, നെന്മിനി തുടങ്ങിയ 12 വില്ലേജുകളിലെ ആളുകള്‍ക്കു പരിപാടിയില്‍ പങ്കെടുത്തു നിവേദനങ്ങളും അപേക്ഷകളും സമര്‍പ്പിക്കാം.
ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു വേദിയില്‍ തന്നെ കൈമാറി പരമാവധി കേസുകളില്‍ അപ്പോള്‍ തന്നെ തീര്‍പ്പു കല്‍പ്പിക്കും. ഇതിനായി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പറ്റാത്ത പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിനു നടപടി സ്വീകരിക്കും.
രാവിലെ 8.50 മുതല്‍ പൊതുജനങ്ങളില്‍ നിന്നും പരാതികളും അപേക്ഷകളും സ്വീകരിച്ചു രജിസ്‌ട്രേഷന്‍ നടത്തും. അവസാന പരാതിക്കാരന്റെയും പരാതി സ്വീകരിച്ചശേഷം മാത്രമേ പരിപാടി അവസാനിപ്പിക്കൂ.
പൊന്നാനിയില്‍ തുടക്കം കുറിച്ച 'ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ' പരിപാടിക്കു മികച്ച പ്രതികരണമാണു ലഭിച്ചിരുന്നത്. ആദ്യ പരിപാടിയില്‍ അഞ്ച് വില്ലേജുകളിലെ ആളുകളാണു പങ്കെടുത്തിരുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസ് തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണു പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന പരാതികളുടെയും അപേക്ഷകളുടെയും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാകലക്ടര്‍ ഇടപെടുന്നത്.
ഇതു സംബന്ധിച്ചു കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. പി. സെയ്യിദലി, സബ് കലക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago