കോളജ് വിദ്യാര്‍ഥികളെ മര്‍ദിച്ച കേസില്‍ ബസ് ജീവനക്കാരന് റിമാന്‍ഡില്‍
തിരൂരങ്ങാടി: കോളജ് വിദ്യാര്‍ഥിനികളടക്കമുള്ളവരെ കൈയേറ്റം ചെയ്തു വഴിയില്‍ ഇറക്കിവിടുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ബസ് കണ്ടക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു. വെന്നിയൂര്‍ ചുള്ളിപ്പാറ ആശാരിത്തൊടി ശമീറി(32)നെയാണു തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് വിദ്യാര്‍ഥികളായ നന്നമ്പ്ര തെയ്യാലസ്വദേശി ഫര്‍സാന (19), തെയ്യാല സ്വദേശിയും ഹരിത എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ ഫാത്തിമ ഷിഹാന (18), കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശി മുര്‍ഷിന (19), താനൂര്‍ സ്വദേശി അര്‍ത്ഥന (19) കൊടിഞ്ഞി സ്വദേശി സമീദ് (18), തിരൂരങ്ങാടി സ്വദേശി നസീഫ് (18), മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി നവാസ് (19) എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ഇവരെ പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം ആറോടെ ചെമ്മാട് നിന്നും താനൂരിലേക്ക് പോകുകയായിരുന്ന അല്അമീന് ബസിലാണു സംഭവം നടന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."