തെരുവുനായയുടെ ആക്രമണത്തിന് ഇരയായവര്‍ക്കു സഹായം നല്‍കും
മഞ്ചേരി: തെരുവുനായകളുടെ ആക്രമണത്തിനു ഇരകളായവര്‍ക്കു ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖാന്തിരം വിവിധരീതിയിലുള്ള സാഹയം നല്‍കും. ഇതിനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എസ് സിരിഗജന്‍ കമ്മിറ്റി മുമ്പാകെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ലീഗല്‍ സര്‍വീസ് കമ്മിറ്റി എന്നിവ മുഖേനെ അപേക്ഷകള്‍ നല്‍കണം. അപേക്ഷകന്റെ പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍ , മെഡിക്കല്‍ രേഖകള്‍, താമസിക്കുന്ന സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ മതിയായ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ജസ്റ്റിസ് എസ് സരിജഗന്‍ കമ്മിറ്റി, ഫസ്റ്റ് ഫ്‌ളോര്‍, യു.പി.എ.ഡി ബില്‍ഡിങ്‌സ്, പരമാര റോഡ്, കൊച്ചി എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷകള്‍ തയാറാക്കാന്‍ സഹായം ആവശ്യമുള്ളവര്‍ക്കു പാരാലീഗല്‍ വളണ്ടിയര്‍മാരുടെ സേവനം എല്ലാ ഞായര്‍, ബുധന്‍ ദിവസങ്ങളിലും പഞ്ചായത്ത് ഓഫിസുകളിലും പൊലിസ് സ്റ്റേഷനുകളിലും ലഭിക്കുന്നതാണന്ന് ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."