HOME
DETAILS
MAL
എ.ഐ.ടി.യു.സി മാര്‍ച്ച് നടത്തി
backup
October 20 2016 | 23:10 PM
തിരൂര്‍: വഴിയോര കച്ചവടക്കാരോടുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും വഴിയോര കച്ചവടതൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തിരൂര്‍ നഗരസഭാ ഓഫിസിലേക്ക് എ.ഐ.ടി.യു.സി മാര്‍ച്ച് നടത്തി.
എ.ഐ.ടി.യു.സി വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി.പി ലെനിന്‍ദാസ്, പി.പി ഹര്‍ഷാദ്, അഡ്വ. നസീര്‍ അഹമ്മദ്, സി. അറുമുഖന്, എം. ദിനേശന്, നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."