വൈദ്യുതി ബില്ലുകള്‍ക്കായി വീട്ടിലെത്തും; കുട്ടികള്‍ക്കു കുറഞ്ഞ ചെലവില്‍ ട്യൂഷനും
കോട്ടക്കല്‍: വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ട്യൂഷന് സൗകര്യമൊരുക്കി നഗരസഭാംഗം. ചങ്കുവെട്ടി ഒന്നാം വാര്‍ഡ് മെമ്പര്‍ എടക്കണ്ടന്‍ യൂസുഫാണ് കുട്ടികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നത്. സേവനം ആവശ്യമുള്ള നാലു മുതല്‍ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് ട്യൂഷന്.
അപേക്ഷ ക്ഷണിച്ച് അന്‍പതിലധികം കുട്ടികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കുട്ടികളുടെ സൗകര്യത്തിനായി വാര്‍ഡിലെ മൂന്നിടങ്ങളിലായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇതിനായി രക്ഷിതാക്കളുടെ പ്രത്യേക സംഗമം വിളിച്ചുചേര്‍ക്കും. വാര്‍ഡില്‍ തന്നെയുള്ള ഡിഗ്രിയും മറ്റു ബിരുദ യോഗ്യതകളും നേടിയ വീട്ടമ്മമാര്‍ അധ്യാപകരായി എത്തും.
വൈദ്യുതി ബില്ല് അടക്കാനും സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.
വിവരം മെമ്പറെ അറിയിച്ചാല്‍ ഇടനിലക്കാര്‍ ഇല്ലാതെതന്നെ നേരിട്ടെത്തി അവ സ്വീകരിക്കും.
പിന്നീട് ഒണ്‍ലൈനായി ബില്ലടക്കുമെന്നാണ് വാഗ്ദാനം.
സേവനം തികച്ചും സൗജന്യമാണ്. നവംബര്‍ മാസത്തില്‍ പദ്ധതികള്‍ക്ക് തുടക്കമാകുമെന്ന് എടക്കണ്ടന്‍ യൂസുഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."