HOME
DETAILS
MAL
ഫിലിപ്പീന്‍സില്‍ ഹൈമ ചുഴലിക്കാറ്റ്; 12 മരണം
backup
October 21 2016 | 06:10 AM
മനില: ഫിലിപ്പീന്‍സിനെ ചുഴറ്റിയെറിഞ്ഞ ഹൈമ ചുഴലിക്കാറ്റില്‍ 12 മരണം. മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.
വ്യാപക നാശനഷ്ടമാണ് ചുഴലിക്കാറ്റില്‍ രാജ്യത്തുണ്ടായത്. കാറ്റ് ഇപ്പോള്‍ ഹോങ് കോങിലേക്ക് കടന്നിരിക്കുകയാണ്.
ചുഴലിക്കാറ്റില്‍ രാജ്യത്ത് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന്് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ പറഞ്ഞു. വടക്കന്‍ പ്രദേശങ്ങളിലാണ് വ്യാപകമായി കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കോര്ഡില്ലേറിയ പ്രദേശത്ത് മാത്രം 8 പേരാണ് മരണപ്പെട്ടത്. 225 ക്ിലോമീറ്റര് വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 50000 മുതല്‍ 60000 വരെ ഹെക്ടര്‍ സ്ഥലത്തെ കൃഷിഭൂമി നശിച്ചതായാണ് കണക്കുകള്‍.
ഇതിനുമുന്‍പ് 2013 ല്‍ ഫിലിപ്പീന്‍സിലുണ്ടായ ചുഴലിക്കാറ്റില്‍ 6000 ത്തോളം പേര്‍ക്കാണ് ജീവന് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."