HOME
DETAILS
MAL
കൊല്ലം കടപ്പുറത്തെ സംഘര്‍ഷം അയയുന്നു; സ്ഥലത്തു നിരോധനാജ്ഞ ഏര്‍പ്പെടുത്തി
backup
October 21 2016 | 15:10 PM
കൊല്ലം: ജോനകപ്പുറം കടപ്പുറത്ത് ഇരുവിഭാഗം മല്‍സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്കു പരുക്കേറ്റു. മുപ്പതോളം വീടുകളും തകര്‍ന്നു.
സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാന്‍ പൊലിസ് ഒരു റൗണ്ട് ആകാശത്തേക്കു വെടിയുതിര്‍ത്തു. വാടി, ജോനകപ്പുറം, പോര്‍ട്ട്, മുതാക്കര എന്നിവിടങ്ങളില്‍ ജില്ലാ കലക്്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
സ്ഥിതിഗതികള്‍ ശാന്തമായതായി പൊലിസ് അറിയിച്ചു. സ്ഥലത്തു സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലിസ് സംഘം ക്യമ്പു ചെയ്യുന്നു. മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."