യമനില്‍ താല്‍കാലിക വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍: കരാര്‍ ലംഘിച്ചതായി സഊദി
റിയാദ്: സംഘര്‍ഷം നടക്കുന്ന യമനില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 72 മണിക്കൂര്‍ താല്‍കാലിക വെടി നിര്‍ത്തല്‍ ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ നിലവില്‍ വന്നു. യമനിലെ തായിസില്‍ വേദി നിര്‍ത്തല്‍ പൂര്‍ണ്ണമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിയില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ അരങ്ങേറിയത് വെടി നിര്‍ത്തല്‍ പരാചയപ്പെടുമോയെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ബുധനാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്ന വെടി നിര്‍ത്തല്‍ പ്രക്രിയ രണ്ടു ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ പൂര്‍ണമായിരുന്നു. എന്നാല്‍ ഇറാന്‍ അനുകൂല ഹൂതി കക്ഷികള്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഷെല്ലുകള്‍ വിക്ഷേപിച്ചതായും സഊദി സഖ്യ കക്ഷി അനുകൂലിക്കുന്ന യമന്‍ സര്‍ക്കാര്‍ അന്തരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. സഊദി യമന്‍ അതിര്‍ത്തിയില്‍ ഏകദേശം 17 ഓളം കരാര്‍ ലംഘനങ്ങള്‍ ഉണ്ടായതായതായാണ് വെളിപ്പെടുത്തല്‍.
എന്നാല്‍, ഹൂതി വിമത വിഭാഗത്തിന് നേരെ ഗവണ്മെന്റ് സേന ആക്രമണം നടത്തുകയായിരുന്നുവെന്നും വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ശക്തമായ ആക്രമണം നടത്തിയതായി ഹൂതി വിഭാഗം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയത് മുതല്‍ അതി ശക്തമായ ബോംബേറ് ദിനേന നടന്നിരുന്ന തലസ്ഥാന നഗരിയായ സന്‍ആയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാധാന പരമായിരുന്നുവെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം, വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം വ്യാഴാഴ്ച്ച യമനില്‍ നിന്നും സഊദി അതിര്‍ത്തിയിലേക്ക് അതി ശക്തമായ മിസൈല്‍ ആക്രമണം നടന്നതായി സഊദി സിവില്‍ ഡിഫന്‍സ് സേന വ്യക്തമാക്കി. അതിര്‍ത്തി പ്രദേശമായ നജ്‌റാനില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സഊദി യമന്‍ അതിര്‍ത്തിയില്‍ ഹൂതികള്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും സിവില്‍ ഡിഫന്‍സ് സേന അധികൃതരെ ഉദ്ധരിച്ചു സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."