HOME
DETAILS

ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ ടൂറിസ്‌മോ വിപണിയില്‍

  
backup
October 21 2016 | 16:10 PM

%e0%b4%ac%e0%b4%bf%e0%b4%8e%e0%b4%82%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81-3-%e0%b4%b8%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be

കൊച്ചി : ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടുറിസ്‌മോ വിപണിയിലെത്തി. ചെന്നൈ പ്ലാന്റില്‍ നിര്‍മ്മിച്ച ഗ്രാന്‍ ടുറിസ്‌മോ ഡീസല്‍, പെട്രോള്‍ പതിപ്പുകളില്‍ ലഭിക്കും.

 


പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടുറിസ്‌മോ സ്‌പോര്‍ട്ട്‌സ് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ രണ്ട് ഡിസൈന്‍ മോഡലുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. സ്‌പോര്‍ട്ട്‌സ് ലൈന്‍ സ്‌പോര്‍ട്ടി സ്‌റ്റൈലിന്റെയും മികച്ച ഇന്റീരിയറിന്റെയും പ്രതീകമാണ്. ലക്ഷ്വറി ലൈനില്‍ ആകാരവടിവും ആഡംബര സവിശേഷതകളുമാണ് പ്രകടമാകുന്നത്.

 


വില ബിഎംഡബ്ല്യു 320ഡി സ്‌പോര്‍ട്ട്‌സ് ലൈന്‍ 4,330,000 രൂപ, 320ഡി ലക്ഷ്വറി ലൈന്‍ 4,650,000 രൂപ, ബിഎംഡബ്ല്യു 330ഐ ലക്ഷ്വറി ലൈന്‍ 4,750,000 രൂപ.

 


ഫ്രെയിമുകളില്ലാത്ത ജനാലകളുള്ള നാല് ഡോറുകള്‍, കപ്പിള്‍-സ്റ്റൈല്‍, സാവധാനം താഴേക്ക് പതിക്കുന്ന രീതിയിലുള്ള വിസ്തൃതിയുള്ള റൂഫ് എന്നിവ ഗ്രാന്‍ ടുറിസമോയുടെ പ്രത്യേകതകളാണ്. എല്‍ ആകൃതിയുള്ള മുന്‍വശത്തെ ലൈറ്റുകള്‍ വാഹനത്തിന്റെ ആഭരണമാണ്.

 


പുതിയ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളും എല്‍ഇഡി റിയര്‍ ലൈറ്റുകളും ഗ്രാന്‍ ടുറിസമോയുടെ ആകാരഭംഗിക്ക് മാറ്റുകൂട്ടുന്നു. ഓട്ടോമാറ്റിക്കായി ഉയരം ക്രമീകരിക്കാവുന്ന അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും വെള്ളനിറത്തിലുള്ള നാല് എല്‍ഇഡി കൊറോണ റിംഗ് ഡിസൈനും കാറിന് സ്‌പോര്‍ട്ടി ഭാവം പകരുന്നു.

 


320ഡി ഗ്രാന്‍ ടുറിസ്‌മോയുടെ രണ്ട് ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 140 കിലോവാട്ട്/ 190 എച്ച്പി ഔട്ട്പുട്ടും 1,7502,500 ആര്‍പിഎമ്മില്‍ 400 എന്‍എം മാക്‌സിമം ടോര്‍ക്കും നല്‍കുന്നു. 7.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലെത്തും.

 


330ഐ ഗ്രാന്‍ ടുറിസ്‌മോയുടെ രണ്ട് ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ 185 കിലോവാട്ട്/ /252 എച്ച്പി ഔട്ടപുട്ടും 1,4504,800 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും നല്‍കുന്നു. 6.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലെത്തും. മികച്ച സുരക്ഷയാണ് ബിഎംഡബ്ല്യു ഒരുക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് (ആക്ടിങ്) ഫ്രാങ്ക് സ്‌ക്ലോഡര്‍ പറഞ്ഞു.

 


ഏതു സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ആറ് എയര്‍ ബാഗുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയോടു കൂടിയ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, കൂടുതല്‍ കരുത്തുള്ള റണ്‍ഫ്‌ളാറ്റ് ടയറുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago