HOME
DETAILS

ചരക്ക് സേവന നികുതി കേരളത്തിന് കുരുക്കാകരുത്

  
backup
October 21 2016 | 19:10 PM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4

ഇപ്പോള്‍ത്തന്നെ വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുന്ന കേരളീയരെ കൂടുതല്‍ ദുരിതത്തിലാഴ്ത്താന്‍ പോരുന്നതാണു പരിഷ്‌കരിച്ച നികുതിനിയമം. ചരക്കുസേവന നികുതി (ജി.എസ്.ടി) വഴി ആഢംബരവസ്തുക്കള്‍ക്കു നികുതി കുറയ്ക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ക്കു നികുതി വര്‍ദ്ധിപ്പിക്കുന്നതില്‍ യാതൊരു വൈമനസ്യവും കാണിക്കുന്നില്ല.

 


ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയായിരിക്കും ഇതു ഗുരുതരമായി ബാധിക്കുക. വീട്ടുചെലവിനു കൂടുതല്‍ പണം കണ്ടെത്തേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ അടുത്ത ഏപ്രില്‍ ഒന്നിനു നടപ്പാക്കാനുദ്ദേശിക്കുന്ന ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ പഞ്ചസാര, അരി, വെളിച്ചെണ്ണ, കോഴിയിറച്ചി, മഞ്ഞള്‍, മല്ലി, കുരുമുളക് തുടങ്ങി നിത്യോപയോഗവസ്തുക്കള്‍ക്കെല്ലാം ക്രമാതീതമായ വിലവര്‍ധനവുണ്ടാകും. എന്നാല്‍, ടിവി, എസി, റഫ്രിജറേറ്റര്‍, പെര്‍ഫ്യൂം, ഷേവിങ് ക്രീം, പൗഡര്‍, ഷാംപു, സോപ്പ് തുടങ്ങിയ ആഢംബരവസ്തുക്കള്‍ക്കു വിലകുറയുകയും ചെയ്യും

 

. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം വിറ്റഴിക്കാനുള്ള സാഹചര്യമായിരിക്കും ഇതുവഴിയുണ്ടാവുക.
എന്നാല്‍, നിത്യോപയോഗവസ്തുക്കള്‍ക്കു വിലയേറുമ്പോള്‍ ക്രയവിക്രയത്തില്‍ മാന്ദ്യംവരിക സ്വാഭാവികം. അരിയും പഞ്ചസാരയും വെളിച്ചെണ്ണയും വിപണികളില്‍നിന്നു വാങ്ങുന്നതു കുറയുമ്പോള്‍ അത ് ആത്യന്തികമായി ബാധിക്കുക കര്‍ഷകരെയായിരിക്കും. ചുരുക്കത്തില്‍,  വന്‍കിട കോര്‍പ്പറേറ്റുകളെ അകമഴിഞ്ഞു സഹായിക്കുന്നതും കര്‍ഷകരെ കൂടുതല്‍ പ്രയാസത്തിലേയ്ക്കു തള്ളിവിടുന്നതും കേന്ദ്രത്തിനു കൂടുതല്‍ വരുമാനം ലഭിക്കുന്നതുമായിരിക്കും വരാനിരിക്കുന്ന നികുതി പരിഷ്‌കരണ നിയമം. നിലവില്‍ മൂന്നുശതമാനം നികുതി നല്‍കേണ്ട മഞ്ഞള്‍, ജീരകം, നാലു ശതമാനം നികുതി നല്‍കേണ്ട കോഴി, വെളിച്ചെണ്ണ, അഞ്ചു ശതമാനം നികുതിയുള്ള പഞ്ചസാര, ഭക്ഷ്യയെണ്ണ, മല്ലി, കുരുമുളക്, എണ്ണക്കുരു തുടങ്ങിയവയുടെ നികുതിനിരക്ക് ആറുശതമാനത്തിലേയ്ക്ക് ഉയരുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകതന്നെ ചെയ്യും.

 


സേവന നികുതി 18 ശതമാനമാക്കാനും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആശുപത്രി ചികിത്സപോലുള്ള സേവനങ്ങള്‍ക്കും ചെലവേറും. ഇതും സാധാരണക്കാരെയായിരിക്കും ദോഷകരമായി ബാധിക്കുക. ചരക്കുസേവന നികുതി ബില്‍ പാസ്സാക്കാനുള്ള ഭരണഘടനാഭേദഗതി രാജ്യസഭയില്‍ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആ ബില്ലിനെ വിശേഷിപ്പിച്ചതു ചരിത്രപരമായ കാല്‍വയ്‌പ്പെന്നായിരുന്നു. എന്നാല്‍, ആ കാല്‍വയ്പ്പു കേരളത്തെ സംബന്ധിച്ചിടത്തോളം ആപത്തായിത്തീരുകയാണ്. നേരത്തെ ഭയപ്പെട്ടതുപോലെ വന്‍കിടക്കാരല്ലാത്ത നിര്‍മാതാക്കള്‍ക്കും ഉല്‍പ്പാദകര്‍ക്കും ജി.എസ്.ടി ബില്‍ ദോഷകരമായി ബാധിക്കുമെന്നതു തീര്‍ച്ച.

 


ജി.എസ്.ടി ബില്‍ വളരെ നേരത്തെതന്നെ ലോക്‌സഭ പാസാക്കിയതാണ്. രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ തമിഴ്‌നാട് ബില്ലിനെതിരേ നിലപാടെടുക്കുകയും ഇറങ്ങിപ്പോക്കു നടത്തുകയും ചെയ്തിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ഒരിക്കല്‍ക്കൂടി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കേണ്ടിവരും. എന്നാലും, 2017 ഏപ്രില്‍ ഒന്നിനു നികുതി പരിഷ്‌കരണനിയമം നിലവില്‍വരാനാണു സാധ്യത. ജി.എസ്.ടി സമ്പ്രദായത്തിലൂടെ രാജ്യം ഒരൊറ്റ വിപണിയിലേയ്ക്കു മാറുമ്പോള്‍ വന്‍കിടക്കാരുമായി ചെറുകിടനിര്‍മാതാക്കള്‍ക്കും ഉല്‍പ്പാദകര്‍ക്കും മത്സരിച്ചു പിടിച്ചുനില്‍ക്കാനാകില്ല. ആ നിലയ്ക്കു ചെറുകിട ഉല്‍പ്പാദകരും നിര്‍മാതാക്കളും വിപണികളില്‍നിന്നു പിന്മാറുകയും വിപണികളുടെ സമ്പൂര്‍ണനിയന്ത്രണാധികാരം കോര്‍പ്പറേറ്റുകളുടെ കൈയിലകപ്പെടുകയും ചെയ്യും

 

 

.
കേന്ദ്രവും സംസ്ഥാനങ്ങളും അവരവരുടെ പരമാധികാരം നികുതി പിരിവില്‍ പങ്കുവയ്ക്കുമ്പോള്‍ മെച്ചപ്പെട്ട സാമ്പത്തികനില രാജ്യത്തിനുണ്ടാകുമെന്നതു ശരിയാണ്. ചരക്കുകളുടെ നീക്കവും സേവനങ്ങളുടെ ലഭ്യതയും എളുപ്പമാകുകയും നികുതിവെട്ടിപ്പു കുറയുകയും ചെയ്യുമ്പോള്‍ ഈ കണക്കുകൂട്ടല്‍ ഏറെക്കുറെ ശരിയാകും. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കു വര്‍ധിക്കും. വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും നികുതിവെട്ടിപ്പും തടയാനും ജി.എസ്.ടി സമ്പ്രദായം വഴി കഴിയുമെന്നാണു വിഭാവനംചെയ്യുന്നത്. പക്ഷേ, ഇതുസംബന്ധിച്ചു സംസ്ഥാനങ്ങളുമായുള്ള കേന്ദ്രസര്‍ക്കാര്‍ പലവട്ടം നടത്തിയ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഇതു കുരുക്കാകുമെന്നാണ്.

 


ജി.എസ്.ടി നിലവില്‍വരുന്നതോടെ നികുതിയിനത്തില്‍ സംസ്ഥാനത്തിനു 3000 കോടി അധികവരുമാനം കിട്ടുമെന്നതു ശരിയാണെങ്കിലും സാധാരണക്കാരനെ ഇതു കൂടുതല്‍ പ്രയാസത്തിലേയ്ക്കു തള്ളിയിടുമെന്നതില്‍ സംശയമില്ല. നിര്‍മാതാക്കള്‍ക്കു നികുതിഭാരം കുറയുമ്പോള്‍ അതിന്റ ഭാരം ഉപഭോക്താവു വഹിക്കുന്ന അവസ്ഥ ഒട്ടും ശരിയല്ല. അത്തരമൊരു വിപത്താണിപ്പോള്‍ ജി.എസ്.ടി നിയമത്തില്‍ ഒളിഞ്ഞിരിക്കുന്നത്. വീണ്ടും ലോക്‌സഭയില്‍ ജി.എസ്.ടി ബില്‍ അവതരിപ്പിക്കുമ്പോള്‍ അതു മണി ബില്ലായി അവതരിപ്പിക്കുമോയെന്നും ഭയക്കേണ്ടിയിരിക്കുന്നു. മണിബില്‍ ആയി അവതരിപ്പിച്ചാല്‍ പിന്നീടത് രാജ്യസഭയില്‍ അവതരിപ്പിക്കേണ്ട ആവശ്യമില്ല.

 

 


അങ്ങനെവരുമ്പോള്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിക്കുന്ന ബില്‍ കൂടുതല്‍ ജനവിരുദ്ധമാകാനുള്ള സാധ്യതയേറെയാണ്. സാധാരണജനങ്ങള്‍ക്കു ചരക്കുസേവന നികുതി നിയമം ആശ്വാസകരമാകണമെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനകളില്‍ കാര്യമായ നികുതിയിളവുണ്ടാവുക തന്നെ വേണം. അടുത്തമാസം മൂന്നിനും നാലിനും നവംബര്‍ ഒമ്പതിനും പത്തിനും ജി.എസ്.ടി കൗണ്‍സില്‍ ചേരുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനു കഴിയണം. ഭക്ഷ്യവസ്തുക്കളുടെ നികുതി കുറയ്ക്കുവാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago