എ.ടി.എം പുതിയ സംവിധാനങ്ങളിലേക്ക് മാറണം
എ.ടി.എമ്മുകളുടെ സുരക്ഷാ സംവിധാനത്തിലെ വെല്ലുവിളികള്‍ ഉപഭോക്താക്കളെയും ബാങ്കുകളെയും കാര്യമായിത്തന്നെ ഞെട്ടിച്ചുകളഞ്ഞു.
ലക്ഷക്കണക്കിന് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നത് അതി നൂതനമായ സാങ്കേതിക വിദ്യകളുള്ള ബാങ്കിങ് സുരക്ഷാ സംവിധാനത്തിന് നാണക്കേടാണ്. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും എ.ടി.എം കാര്‍ഡുകളുടെ രഹസ്യ നമ്പരുകള്‍ മാറ്റണമെന്നാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന് നിര്‍ദേശം.
എന്നാല്‍, ക്രമാതീതമായി തുടരുന്ന എ.ടി.എം മോഷണങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പൊതുവെ ബാങ്കിങ് സംവിധാനത്തിന് കൂടുതല്‍ സാങ്കേതിക സുരക്ഷ ഉറപ്പുവരുത്തണം. സാങ്കേതിക വിദ്യ ഇന്ന് ഏതു തരത്തിലുള്ളവര്‍ക്കും എത്തിപ്പിടിക്കാനാവുന്നതാണെന്നതിന് ഉദാഹരണമാണ് മുമ്പ് നടന്ന എ.ടി.എം മോഷണങ്ങള്‍.
അതിനായി ഏറ്റവും പുതിയ സോഫ്റ്റ വെയറുകളും പ്രോഗ്രാമുകളും ഉപയോഗിക്കുകയും സാങ്കേതികമായി പരമമായ സുരക്ഷ ഏര്‍പ്പെടുത്തുകയും വേണം.
പല എ.ടി.എമ്മുകളിലും ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കുന്നത് കാലഹരണപ്പെട്ടതോ തരംതാഴ്ന്നതോ ആയ സോഫ്റ്റ് വെയറുകളാണ്. ഓരോ ഉപഭോക്താവിന്റെയും പാസ്‌വേഡ് മാറ്റുമ്പോഴും ബാങ്കുകള്‍ പുതിയ സാങ്കേതിക സംവിധാനങ്ങളിലേക്ക് മാറിയിട്ടില്ലെങ്കില്‍ ഒരിക്കലും ഈ മേഖലയിലെ വെല്ലുവിളികളെ ചെറുക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."