സ്കൂള്‍ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ഉപാധിയുമായി മനുഷ്യാവകാശ കമ്മിഷന്
കൊച്ചി: സ്കൂള്‍ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ഉപാധിയുമായി മനുഷ്യാവകാശ കമ്മിഷന് രംഗത്ത്. അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയില്‍ തിരിച്ചേല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇങ്ങനെ ഏല്‍പ്പിക്കുന്ന പുസ്തകങ്ങള്‍ ക്ളാസ് കയറ്റം ലഭിച്ച് വരുന്ന കുട്ടികള്‍ക്ക് സ്കൂള്‍ ലൈബ്രറിയില്‍ റഫറന്‍സിന് ലഭിക്കും. അതുവഴി പാഠപുസ്തകങ്ങള്‍ ടൈംടേബിള്‍ പ്രകാരം ബാഗില്‍ ചുമന്ന് കൊണ്ടുവരേണ്ടതില്ലെന്നാണ് കമ്മിഷന്റെ വാദം. നിര്‍ദേശം നടപ്പിലാക്കാന്‍ കമ്മിഷന് ആക്റ്റിങ് ചെയര്പേഴ്സന് പി. മോഹനദാസ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
ഇക്കാര്യത്തില്‍ കമ്മിഷന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍ മൂന്ന് വാള്യത്തില്‍ വിതരണം ചെയ്യേണ്ടതാണെന്നും കമ്മിഷന് നിര്‍ദേശിച്ചു. നോട്ടുബുക്കുകളുടെ ഭാരം കുറയ്ക്കുന്നതിനായി കുറഞ്ഞ പേജുകളുള്ള നോട്ടുബുക്കുകള്‍ നിഷ്കര്‍ഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."