സ്കൂള്‍ ബസിന് ചാര്‍ജ് അടക്കാന്‍ പണമില്ല: ആദിവാസിക്കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല
പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ മല്ലന്‍ചള്ള ആദിവാസി കോളനിയിലെ 45 ആദിവാസികുട്ടികള്‍ക്ക് വിദ്യാഭാസാവകാശംനിഷേധിക്കുന്നു.ചിറ്റൂര്‍ തെക്കേഗ്രാമം പാഠശാല ഹൈസ്ക്കൂളിലും കല്യണപേട്ട സ്കൂളിലും പഠിക്കുന്ന കുട്ടികള്‍ കഴിഞ്ഞ ഒരുമാസത്തോളമായി സ്കൂളില്‍ എത്തുന്നില്ല.
പാഠശാല സ്കൂളില്‍ എത്താന്‍ ആറ് കിലോമീറ്റര്‍ ദൂരമുണ്ട്. സ്കൂള്‍ ബസ് ഈ വഴി എത്താറുണ്ടെങ്കിലും ഒരുമാസത്തോളമായി കുട്ടികള്‍ സ്കൂളില്‍ എത്താറില്ലെന്ന് അധ്യാപകര്‍ പറയുന്നു .സ്കൂള്‍ ബസില്‍ ഒരു കുട്ടിക്ക് മാസം 250 രൂപ ചാര്‍ജ് അടക്കണം .അതിനുള്ള പണം ഇല്ലാത്തതാണ് കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ പറ്റാത്തതെന്ന് രക്ഷിതാക്കള്‍ പറയുന്നു .ഇപ്പോള്‍ മാസങ്ങളായി ചാര്ജ്അടക്കാന് പറ്റിയിട്ടില്ല.സ്കൂളധികൃതര്‍ ചാര്‍ജ് അടക്കാന്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് കുട്ടികള്‍സ്കൂളില്‍ പോക്ക് നിര്‍ത്തിയത്.
കോളനിയിലെ ഓരോ വീട്ടില്‍ നിന്നും ചുരുങ്ങിയത് രണ്ടു കുട്ടികള്‍ വീതം പഠിക്കുന്നുണ്ട്. മാസം ബസ് ചാര്‍ജ് മാത്രം 500 രൂപ വരും.പിന്നെ, മറ്റു ചിലവുകളും വേണ്ടിവരുന്നു. കല്യാണപ്പേട്ട സ്കൂളിലെ അധ്യാപകര്‍ കോളനിയിലെത്തി കുട്ടികളെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുന്നുണ്ടെങ്കിലും കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടിക്കുകയാണ്. രണ്ടാഴ്ച്ച മുന്‍പ് കോളനിയിലെ ചില കുട്ടികള്‍ക്ക് വട്ടച്ചൊറി പടര്‍ന്നിരുന്നു.സ്കൂളില്‍ എത്തിയ കുട്ടികളോട് അധികൃതര്‍ വിലക്കിയതായും പറയപ്പെടുന്നുണ്ട്. അതാവാം കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടികാണിക്കുന്നതെന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞു .ചിറ്റൂരിലെ സാമൂഹിക പ്രവര്‍ത്തകര്‍ ഇക്കാര്യം വിദ്യാഭാസ അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."