പാര്‍ലമെന്ററി സമിതി നെടുമ്പാശ്ശേരി വിമാനത്താവളം സന്ദര്‍ശിച്ചു
നെടുമ്പാശ്ശേരി: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തി.സുസ്ഥിര വികസനം, ഹരിത സംരംഭങ്ങള്‍, കുറഞ്ഞ ചിലവിലെ ടെര്‍മിനല്‍ നിര്‍മാണം എന്നിവയിലൂടെ സിയാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്ക് മാതൃകയാണെന്ന് സമിതി വിലയിരുത്തി.
എം.പിമാര്‍ ഉള്‍പ്പെട്ട എട്ടംഗ സംഘം സമിതി അദ്ധ്യക്ഷന്‍ രമേശ് ബയാസ് എം.പിയുടെ നേതൃത്വത്തിലാണെത്തിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ടി 3 ടെര്‍മിനല്‍, 15.4 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള സൗരോര്‍ജ പാടം തുടങ്ങിയവ സമിതി സന്ദര്‍ശിച്ചു. സിയാല്‍ എം.ഡി വി.ജെ.കുര്യന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സിയാല്‍ ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്സി.ഡയറക്ടര്‍ എ.എം.ഷബീര്‍, ഉദ്യോഗസ്ഥരായ സുനില്‍ ചാക്കോ, ജോസ് തോമസ്, ടി.ആര്.ഗോപാലകൃഷ്ണ, കെ.പി.തങ്കച്ചന്, ഹഡ്കോ റീജ്യണല്‍ ജനറല്‍ മാനേജര്‍ ബീന ഫിലിപ്പോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."