ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ പുറത്താക്കുന്ന നടപടിക്കെതിരേ കെ.എച്ച്.എസ്.ടി.യു പ്രക്ഷോഭത്തിന്
കോഴിക്കോട്: മൂന്നു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വഴിയാധാരമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കുമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014-15 അക്കാദമിക വര്‍ഷം അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആവശ്യമായ തസ്തിക വെട്ടിക്കുറക്കാനാണ് ധനകാര്യ വകുപ്പ് നിര്‍ദേശം. ചട്ടങ്ങള്‍ അനുസരിച്ച് നിജപ്പെടുത്തിയ വര്‍ക്ക് ലോഡില്‍ മാറ്റം വരുത്തിയാണ് ഈ അട്ടിമറി. പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഉടന്‍ ഇടപെടണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള വ്യവസ്ഥക്ക് വിരുദ്ധമായി പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രപ്പോസല്‍ മാറ്റിനല്‍കണമെന്ന കഴിഞ്ഞ ജൂലായ് 15ന് ധനകാര്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിന് അയച്ച നിര്‍ദേശം ഗൗരവത്തോടെ തള്ളിക്കളയേണ്ടതാണ്. 2002ല്‍ പുറത്തിറങ്ങിയ പീരിയേഡ് അടിസ്ഥാനമാക്കി തസ്തിക സൃഷ്ടിക്കണമെന്ന ഉത്തരവ് അറിഞ്ഞില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ വാദം.
മൂന്നു വര്‍ഷമായി ജോലിചെയ്യുന്നവര്‍ക്ക് പുറമെ നിലവിലുള്ളവരെയും ദോഷമായി ബാധിക്കുന്നതാണ് ധനകാര്യ വകുപ്പ് ഇടപെടല്‍. നിലവിലുള്ള വ്യവസ്ഥക്ക് വിധേയമായി മൂന്നു വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്ക് തസ്തികയും ശമ്പളവും അനുവദിക്കുന്നതുവരെ പ്രക്ഷോഭം തുടരും. നവമ്പര്‍ 30ന് അകം പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. ഇതിന്റെ മുന്നോടിയായി നവംമ്പര്‍ 21ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് മുമ്പില്‍ ധര്‍ണയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ കെ.ടി അബ്ദുല്‍ലത്തീഫ്, ഒ ഷൗക്കത്തലി, നിസാര്‍ ചേലേരി, കെ.കെ ആലിക്കുട്ടി, പി.സി മുഹമ്മദ് സിറാജ്, പി.എ അബ്ദുല്‍ഗഫൂര്‍, വി ഫൈസല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."