മോദിയുടെ കോഴിക്കോട്ടെ പ്രസംഗം: ദൂരദര്‍ശനെതിരേ ബി.ജെ.പി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വേണ്ടത്ര പ്രാധാന്യത്തോടെ തത്സമയ സംപ്രേക്ഷണം ചെയ്തില്ലെന്ന് ആരോപിച്ച് ദൂരദര്‍ശന്‍ മലയാളം വിഭാഗത്തിനെതിരേ ബി.ജെ.പി രംഗത്ത്. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന പൊതുസമ്മേളനത്തില്‍ മോദിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതില്‍ അധികപ്രധാന്യം നല്‍കിയില്ലെന്നും അതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നുമാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം.
വിഷയം ചര്‍ച്ചയാക്കാന്‍ സംസ്ഥാന ബി.ജെ.പി വക്താവ് ജെ.ആര്‍ പത്മകുമാര്‍ ദേശീയ മാധ്യമത്തിന് അഭിമുഖവും നല്‍കിയിരുന്നു. പ്രസംഗത്തിന്റെ സംപ്രേഷണം സംബന്ധിച്ച ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്ന് പ്രസാര്‍ ഭാരതി കോഴിക്കോട്ടെ ദൂരദര്‍ശന്‍ അധികൃതരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. മൂന്ന് ദിവസവും ബി.ജെ.പി ദേശീയ കൗണ്‍സില്‍ പരിപാടികള്‍ തടസമൊന്നുമില്ലാതെ ഡി.ഡി മലയാളം സംപ്രേഷണം ചെയ്‌തെന്നായിരുന്നു ദൂരദര്‍ശന്‍ പ്രസാര്‍ ഭാരതിക്ക് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ബി.ജെ.പി ഉയര്‍ത്തുന്നത് മറ്റൊരു വാദമാണ്. ദൂരദര്‍ശന്‍ പത്ത് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കാണിച്ചത്. സ്വകാര്യ ഫീഡുകളില്‍ നിന്നുമെടുത്ത കുറച്ചു ക്ലിപ്പുകളായിരുന്നു അത്. എല്‍.ഡി.എഫ് സര്‍ക്കാരാണ് കേരളത്തിലെ ഡി.ഡി ഓഫിസിനെ നിയന്ത്രിക്കുന്നത്. അതിനാല്‍ പ്രധാനമന്ത്രിയുടേയും കേന്ദസര്‍ക്കാര്‍ പരിപാടികള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും പാര്‍ട്ടി വക്താക്കള്‍ പറയുന്നു.
ഉറി ഭീകര ആക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടി ആയിരുന്നു കോഴിക്കോട്ടേത്. പൊതുസമ്മേളന വേദിയിലേക്ക് മോദിയുടെ നിര്‍ദേശ പ്രകാരം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ദൂരദര്‍ശന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി ലൈവ് കൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."