ചോദ്യക്കടലാസ് മാറ്റി പൊട്ടിച്ചത്; കോളജുകള്‍ ഒരു ലക്ഷം ഫൈന്‍ നല്‍കണമെന്ന് സര്‍വകലാശാല
തിരുവനന്തപുരം: ചോദ്യക്കടലാസ് മാറ്റി പൊട്ടിച്ച് പരീക്ഷകള്‍ മാറ്റിവക്കാനിടയായ സംഭവത്തില്‍ കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പന്തളം എന്‍.എസ്.എസ് എന്നീ കോളജുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഫൈന്‍ ഈടാക്കാന്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഇന്റേണല്‍ മാര്‍ക്കില്‍ തിരിമറി നടത്തിയെന്ന ആരോപണ വിധേയനായ എസ്.എഫ്.ഐ നേതാവ് എം.എസ്. അനീഷിന്റെ വിഷയത്തില്‍ യോഗത്തില്‍ തീരുമാനമായില്ല. വിഷയം വീണ്ടും പരീക്ഷാക്കമ്മിറ്റിക്ക് അയക്കും. സര്‍വകലാശാല യൂനിയന്റെ ഫണ്ട് വിനിയോഗിക്കുന്നതില്‍ സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയുടെ മേല്‍നോട്ടം ഉറപ്പാക്കാന്‍ തീരുമാനമായി. 2017-18 വര്‍ഷത്തേക്ക് സ്വാശ്രയ മേഖലയില്‍ പുതിയ കോളജുകളും കോഴ്‌സുകളും തുടങ്ങാന്‍ ലഭിച്ച അപേക്ഷകള്‍ സര്‍ക്കാരിന്റെ പോളിസിയുടെ അടിസ്ഥാനത്തില്‍ ഫീസ് സഹിതം തിരിച്ചു നല്‍കാന്‍ തീരുമാനമായി. എല്‍.എല്‍.ബി വിദ്യാര്‍ഥികള്‍ക്ക് അവരുടെ കോഴ്‌സ് കാലാവധിക്കുള്ളില്‍ ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ് ചെയ്യാന്‍ അവസരം ന
ല്‍കുന്ന രീതിയില്‍ റഗുലേഷനില്‍ മാറ്റം വരുത്താന്‍ അക്കാദമിക്ക് കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
കോളജ് അഡ്മിഷന് സ്‌പോര്‍ട്‌സ് കോട്ട അഡ്മിഷന് കൃത്യമായ മാനദണ്ഡമുണ്ടാക്കാന്‍ അഫിലിയേഷന്‍ ഉപസമിതിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."