എസ്.ഐമാര്‍ക്ക് വാര്‍ഡന്റെ മര്‍ദനം
മലയിന്‍കീഴ്: സ്റ്റേഷനിലെ എസ്.ഐയ്ക്കും രണ്ട് ഗ്രേഡ് എസ്.ഐമാര്‍ക്കും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്റെ മര്‍ദനം. വീട്ടമ്മയെ അസഭ്യം പറഞ്ഞ കേസ് അന്വേഷിക്കാനെത്തിയവര്‍ക്കാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്റെ മര്‍ദനമേറ്റത്.
മലയിന്‍കീഴ് എസ്.ഐ. ഷാനവാസ്, ഗ്രേഡ് എസ്.ഐമാരായ സത്യനാഥന്‍, ദറാജുദ്ദീന്‍ എന്നിവരെയാണ് ചൂഴാറ്റുകോട്ട വേങ്കൂര്‍ വടക്കുംകര മേലേപുത്തന്‍വീട് ഉദയകുമാര്‍ (36) മര്‍ദിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് ഉദയകുമാറും സഹോദരന്‍ അജയകുമാറും ചേര്‍ന്ന് തന്നെ അസഭ്യം പറഞ്ഞെന്ന പരാതിയുമായി ഗുണ്ട കേസില്‍ ജയിലില്‍ കഴിയുന്ന ചൂഴാറ്റുകോട്ട അമ്പിളിയുടെ ഭാര്യ ശ്രീകുമാരി മലയിന്‍കീഴ് സ്റ്റേഷനിലെത്തിയത്.
വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീകുമാരിയെ രാവിലെ ബൈക്കിലെത്തി ഇരുവരും ചേര്‍ന്ന് ആക്ഷേപിച്ചെന്നാണ് പരാതി. അമ്പിളിയുമായുള്ള പൂര്‍വവൈരാഗ്യമായിരുന്നു ഉദയകുമാര്‍ അസഭ്യം പറയാന്‍ കാരണമെന്നുമാണ് പരാതി. തുടര്‍ന്ന് അന്വേഷണം നടത്താന്‍ എസ്.ഐയും ഗ്രേഡ് എസ്.ഐമാരും ചൂഴാറ്റുകോട്ടയിലെത്തി. ആ സമയം ഉദയകുമാര്‍ അമ്പിളിയുടെ വീടിനടുത്തിരുന്നു മദ്യപിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സ്റ്റേഷനിലെത്താന്‍ എസ്.ഐ ഷാനവാസ് ആവശ്യപ്പെട്ടപ്പോഴാണ് പൊലിസുകാരോട് തട്ടിക്കേറി ഇവരെ ആക്രമിച്ചത്. എസ്.ഐയെ മര്‍ദിക്കുകയും തടയാനെത്തിയ ഗ്രേഡ് എസ്.ഐമാരെ ചവിട്ടിവീഴ്ത്തുകയും ചെയ്തു. അല്‍പ്പനേരത്തെ സംഘട്ടനത്തിനുശേഷമാണ് പൊലിസുകാര്‍ ഉദയകുമാറിനെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്. കൃത്യനിര്‍വഹണത്തിന് തടസം നിന്നു, വീട്ടമ്മയെ അസഭ്യം പറഞ്ഞു എന്നിങ്ങനെ രണ്ട് കേസുകള്‍ ഉദയകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഇയാളെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."