ഫയലുകള്‍ സര്‍ക്കാര്‍പരിഗണന കാത്തുകിടക്കുന്നു: ഋഷിരാജ് സിങ്
കഠിനംകുളം: എക്‌സൈസ് വകുപ്പിന് വേണ്ട അടിയന്തര ആവിശ്യങ്ങള്‍ സംബന്ധിച്ച നൂറ് കണക്കിന് ഫയലുകള്‍ സര്‍ക്കാരിന്റെ പരിഗണന കാത്ത് കിടക്കുന്നതായി ഋഷിരാജ് സിങ്.
എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം യൂനിറ്റിന്റെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം കഴക്കൂട്ടത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ എക്‌സൈസ് ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെ 350 ഓളം ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണയും കാത്ത് കിടപ്പുണ്ട്. നാല് ജില്ലകളില്‍ എക്‌സൈസിന് സ്വന്തമായി ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി 50 കോടി രൂപ സര്‍ക്കാര്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി സംശയാസ്പദമായി വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ട സ്‌കാനര്‍ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ വിജയന്‍ ഐ.പി.എസ് അധ്യക്ഷനായ ചടങ്ങില്‍ അസിസ്റ്റന്റ് എക്‌സൈസ് ജേക്കബ് ജോണ്‍, രാമചന്ദ്രന്‍ എസ്.പി, അജിത്ത്‌ലാല്‍, എസ്.സലിം, സുധാകരന്‍ നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."