സ്മൃതി ദിനം ആചരിച്ചു
കൊട്ടാരക്കര: ധീര ജവാന്‍ മോനച്ചന്റെ സ്മരണയില്‍ സ്മൃതി ദിനം ആചരിച്ചു.
2001 ല്‍ ജമ്മുകശ്മീരില്‍ മൈന്‍ സ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ച മോനച്ചന്റെ സ്മരണാര്‍ത്ഥം പഠിച്ച സ്‌കൂളായ കിഴക്കെകര സെന്റ്‌മേരീസ് സ്‌കൂളില്‍ സ്മൃതികൂടീരം സ്ഥാപിച്ചു. പത്തനാപുരം തഹസില്‍ദാര്‍ ടി.ബി ബാബുകുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ അലക്‌സ് കളപ്പില പുഷ്ചാര്‍ച്ചന നടത്തി. പ്രിന്‍സിപ്പല്‍ റോയിജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ടി.ഗീവര്‍ഗ്ഗിസ്, ബി.ഷാജഹാന്‍, ക്യാപ്റ്റന്‍ രാജന്‍, സബ് ഇന്‍സ്പക്ടര്‍ ചെറിയാന്‍, കെ.ജി.അലക്‌സ് ജയരാജ് എന്നിവര്‍ സംസാരിച്ചു. മോനച്ചന്റെ മാതാവ് തങ്കമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികളുടെ മനസില്‍ രാജ്യസ്‌നേഹവും ജവാന്‍മാരോടുള്ള സ്മരണയും നിലനിര്‍ത്താന്‍ വേണ്ടി ബി.എസ്.എഫാണ് ഇത്തരം സ്മാരകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."