ജയലളിതയുടെ നില കൂടുതല്‍ മെച്ചപ്പെട്ടെന്ന് പാര്‍ട്ടി
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ജയയ്ക്ക് ബോധം തെളിഞ്ഞിട്ടുണ്ടെന്നും എഴുന്നേറ്റിരിക്കാന്‍ കഴിയുന്നതായും എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
അതേസമയം കൃത്രിമ ശ്വാസോച്ഛ്വാസം തുടരുകയാണ്. ശ്വസന സഹായി എടുത്തുമാറ്റി സ്വാഭാവിക ശ്വസനം സാധ്യമായാല്‍ മാത്രമേ സംസാരിച്ച് തുടങ്ങാനാവൂ.
68കാരിയായ ജയളിത മൂന്നാഴ്ചയിലേറെയായി ആശുപത്രിയിലാണ്. പനിയും നിര്‍ജലീകരണവുമാണ് ആദ്യം കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികിത്സയാണ് നടക്കുന്നതെന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ജയലളിത കൈകാര്യം ചെയ്തിരുന്ന എട്ടു വകുപ്പുകള്‍ ഒ.പനീര്‍ശെല്‍വം അടക്കമുള്ള മറ്റുമന്ത്രിമാര്‍ ഏറ്റെടുത്തിരുന്നു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."