HOME
DETAILS

കോയമ്പത്തൂരിലെ പടക്ക ഗോഡൗണില്‍ അഗ്നിബാധ

  
backup
October 21 2016 | 21:10 PM

%e0%b4%95%e0%b5%8b%e0%b4%af%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-%e0%b4%97%e0%b5%8b%e0%b4%a1



കോയമ്പത്തൂര്‍:ഗാന്ധി പാര്‍ക്കിലെ പടക്ക ഗോഡൗണില്‍ വെള്ളിയാഴ് വൈകീട്ട് ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. കെ.പി.ആര്‍ മില്ലിന്റെ  രണ്ടാം നിലയിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്.
മില്ലിലെ ജീവനക്കാര്‍ക്ക് ദീപാവലിക്കു നല്‍കാന്‍ സൂക്ഷിച്ച പടക്ക ശേഖരത്തിനാണ്  തീപിടിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സൗജന്യ ഐ.എ.എസ് സ്റ്റഡി സെന്ററിലെ 60 ഓളം വിദ്യാര്‍ഥികള്‍ ഈ സമയം ക്ലാസിലുണ്ടായിരുന്നു.
കടുത്ത പുകയില്‍ അബോധാവസ്ഥയില്‍ വീണ ശക്തിവേല്‍ (23) ആണ് ആശുപത്രിയിലേക്കുള്ള വഴിമധ്യ മരിച്ചത്. ഗായത്രി, അരങ്കനാഥന്‍, വിജയലക്ഷ്മി, മുത്തുറാണിരാജ ഉള്‍പ്പെടെ ഇരുപതോളം പേരെ അഗ്നിശമന വിഭാഗം  രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. നാല് അഗ്നിശമന യൂനിറ്റുകള്‍ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
വ്യാഴാഴ്ച ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ തീപിടിച്ച് ഒന്‍പതുപേര്‍  മരിച്ചിരുന്നു.  അതിന്റെ ഞെട്ടലില്‍നിന്നും മുക്തമാകും മുന്‍പേയാണ് സംഭവം. ഇന്നലെ തിരുനെല്‍വേലിയിലെ ശങ്കുപ്പടിയിലും പടക്ക ഗോഡൗണില്‍  തീപിടുത്തമുണ്ടായി. അഗ്നിശമന വിഭാഗം യഥാസമയം പ്രവര്‍ത്തിച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  24 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  25 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  28 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago