HOME
DETAILS
MAL
ആശുപത്രി തീപിടിത്തം: മന്ത്രി രാജിവച്ചു
backup
October 21 2016 | 21:10 PM
ഭുവനേശ്വര്‍: എസ്.യു.എം ആശുപത്രിയിലെ തീപിടിത്തത്തില്‍ 25 രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഒഡീഷ ആരോഗ്യമന്ത്രി അതാനു സവ്യസാചി നായക് രാജിവച്ചു.
ആശുപത്രിയില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി നേരത്തെ മന്ത്രി അംഗീകരിച്ചിരുന്നു. സംഭവത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
രാജിക്കായുള്ള സമ്മര്‍ദം ഏറിയതിനെ തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രി നവീന്‍ പട്നായികിന് രാജി സമര്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. അപകടവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."