HOME
DETAILS

എംബ്രയര്‍ വിമാന ഇടപാട്: സി.ബി.ഐ കേസെടുത്തു

  
backup
October 21 2016 | 21:10 PM

%e0%b4%8e%e0%b4%82%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8



ന്യൂഡല്‍ഹി:2008ല്‍ ബ്രസീലിയന്‍ വിമാന നിര്‍മാണ കമ്പനിയായ എംബ്രയറുമായി നടന്ന കോടികളുടെ ജെറ്റ് വിമാന ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങി. ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രതിരോധമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞമാസം തന്നെ സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ'എണ്ണയ്ക്കു പകരം ഭക്ഷണം' പദ്ധതിയിലുണ്ടായ ക്രമക്കേടില്‍ ആരോപണവിധേയനായ ആയുധ ഇടപാടുകാരന്‍ വിപിന്‍ ഖന്നയ്‌ക്കെതിരെയും സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്കെതിരെയുമാണ് കേസെടുത്തത്.
ഇടപാട് നടത്തുന്നതിനായി എംബ്രയറില്‍ നിന്ന് വിപിന്‍ ഖന്ന 57 ലക്ഷം യു.എസ് ഡോളര്‍ കമ്മീഷന്‍ പറ്റിയെന്നാണ് സി.ബി.ഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കമ്മീഷന്‍ പറ്റിയ തുക സ്വിറ്റ്‌സര്‍ലന്‍ഡ്, ആസ്‌ത്രേലിയ എന്നിവിടങ്ങിലെ ആയുധക്കമ്പനികളിലേക്കു മാറ്റുകയായിരുന്നുവെന്നും സി.ബി.ഐ പറഞ്ഞു.
208 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 1390 കോടി രൂപ) ചെലവില്‍ എംബ്രയറില്‍ നിന്ന് മൂന്നു ജെറ്റ് വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞമാസമാദ്യം ബ്രസീലിയന്‍ പത്രം ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2008ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് ഇടപാട് നടന്നത്. ആകാശ നിരീക്ഷണത്തിനായി മൂന്ന് അത്യാധുനിക റഡാറുകള്‍ സ്ഥാപിക്കാനായി മൂന്ന് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സംഘവും (ഡി.ആര്‍.ഡി.ഒയും) എംബ്രയര്‍ കമ്പനിയും തമ്മില്‍ ഒപ്പിട്ടത്. ഇതുപ്രകാരം മൂന്നുവിമാനങ്ങള്‍ ഇന്ത്യക്കു കൈമാറുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡി.ആര്‍.ഡി.ഒയില്‍ പുരോഗമിച്ചുവരികയുമാണ്. ഇവ ഈ വര്‍ഷമവസാനം വ്യോമസേന ഏറ്റെടുക്കാനിരിക്കുകയാണ്. ഇന്ത്യയുമായുള്ള ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രസീലും അമരിക്കയും എംബ്രയറുമായി നടത്തിയ ഇടപാടിനെ കുറിച്ചു അന്വേഷിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; പി.പി ദിവ്യ ചികിത്സ തേടി, ജാമ്യഹരജിയില്‍ നിര്‍ണായക വിധി ഉടന്‍

Kerala
  •  2 months ago
No Image

1.97 ലക്ഷം വീടുകൾ നിർമിക്കാൻ കേരളം കോടികൾ കണ്ടെത്തണം- ഭവന പദ്ധതിയിൽ കേന്ദ്രത്തിന്റെ ഇരുട്ടടി

Kerala
  •  2 months ago
No Image

110ലേറെ ജീവന്‍ കവര്‍ന്ന പുറ്റിങ്ങല്‍; കേരളത്തെ നടുക്കിയ വെടിക്കെട്ടപകടം 

Kerala
  •  2 months ago
No Image

പിടിതരാതെ കുതിച്ച് സ്വര്‍ണവില;  ഇന്ന് പവന് 59,000, ഗ്രാമിന് 7,375 

Business
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: രുചിയിടം, കൊച്ചിൻ കഫെ, സ്വാദിടം- രുചിക്കൂട്ടുമായി 12 ഭക്ഷണവിതരണ പന്തലുകൾ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കുറഞ്ഞു

Weather
  •  2 months ago
No Image

മികച്ച യുവ ഫുട്ബാള്‍ താരത്തിനുള്ള കോപ ട്രോഫി പുരസ്‌കാരം ലമീന്‍ യമാലിന്

Football
  •  2 months ago
No Image

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത  റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം

Kerala
  •  2 months ago
No Image

ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം രോഡ്രിക്ക്; നേട്ടം വിനീഷ്യസ് ജൂനിയറിനെ മറികടന്ന്

Football
  •  2 months ago