വധശിക്ഷ ശരിവയ്ക്കാന്‍ പാക് സുപ്രിംകോടതി ഉദ്ധരിച്ചത് ഇന്ത്യന്‍ സുപ്രിംകോടതിയുടെ വിധി
ഇസ്‌ലാമാബാദ്: മതപണ്ഡിതനെ വധിച്ച കേസില്‍ പ്രതിയുടെ വധശിക്ഷ ശരിവയ്ക്കാന്‍ ഇന്ത്യന്‍ സുപ്രിം കോടതിയുടെ വിധി ഉദ്ധരിച്ച് പാകിസ്താന്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചു. പാകിസ്താന്റെ നീതിന്യായ ചരിത്രത്തില്‍ അസാധാരണമാണ് നടപടി. 1988 ലെ ഇന്ത്യന്‍ സുപ്രിംകോടതി വിധിയാണ് വിധിപ്രസ്താവത്തിനുള്ള റഫറന്‍സായി ഉപയോഗിച്ചത്.
സ്‌കീസോഫ്രീനിയ മാനോരോഗത്തിന്റെ ഗണത്തില്‍പ്പെടില്ലെന്നാണ് പാക് കോടതി വിധിച്ചത്. 2001 ല്‍ പണ്ഡിതന്റെ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇംദാദ് അലി (50) എന്ന തടവുകാരന് 2012 ല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്‌കീസോഫ്രീനിയ ആണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. അലിയുടെ വധശിക്ഷ നടപ്പാക്കരുതെന്നും അദ്ദേഹം മാനസിക രോഗിയാണെന്നുമാണ് അഭിഭാഷകന്‍ വാദിച്ചത്. പാക് സുപ്രിം കോടതിയിലെ ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്‌കീസോഫ്രീനിയ സ്ഥിരം മനോരോഗമല്ലെന്ന് കോടതി വിധിച്ചു. രോഗം ചികിത്സിച്ചാല്‍ മാറുമെന്നും മാനസികരോഗമെന്ന നിര്‍വചനത്തില്‍ ഇത് ഉള്‍പ്പെടില്ലെന്നും വിധിയില്‍ പറയുന്നു.വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ ദയാഹരജി പാക് പ്രസിഡന്റും തള്ളിയിരുന്നു. ഇന്ത്യന്‍ സുപ്രിംകോടതിയുടെ വിധിക്കൊപ്പം അമേരിക്കന്‍ ഫിസിയോളജിക്കല്‍ അസോയിയേഷന്‍ സ്‌കീസോഫ്രീനിയക്ക് നല്‍കിയ നിര്‍വചനവും വിധിയില്‍ പറയുന്നുണ്ട്. മാനസിക അസന്തുലിതാവസ്ഥയാണ് രോഗമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോ. താഹിര്‍ ഫിറോസാണ് എട്ടുവര്‍ഷത്തോളം പ്രതിയെ ചികിത്സിച്ചിരുന്നത്. അലിയുടെ കേസുമായി സാമ്യമുള്ള, അമൃത് ഭൂഷണ്‍ ഗുപ്തയെന്നയാള്‍ പ്രതിയായ കേസില്‍ ഇന്ത്യന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയാണ് പാക് സുപ്രിംകോടതി ഉദ്ധരിച്ചത്. സ്‌കീസോഫ്രീനിയ ബാധിതനായ മകന്റെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ അമ്മയാണ് അന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
എന്നാല്‍, കുറ്റം ചെയ്യുന്ന സമയത്തോ, വിചാരണ വേളയിലോ പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഈ വാദം നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. സുപ്രിം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ഇതേ കാരണങ്ങള്‍ നിരത്തി അവിടെയും ഹരജി തള്ളപ്പെട്ടു.സ്‌കീസോഫ്രീനിയ പോലുള്ള മാനസിക രോഗങ്ങള്‍ വധശിക്ഷയെ സ്വാധീനിക്കില്ലെന്ന് പാക് സുപ്രിം കോടതിയും വ്യക്തമാക്കി. പ്രതിക്ക് നല്‍കിയ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാന്‍ പര്യാപ്തമായ കാരണമല്ല മാനസികാസ്വാസ്ഥ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇംദാദ് അലി സ്‌കീസോഫ്രീനിയ ബാധിതനാണെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ ഭാര്യ സാഫിയ ബാനോയാണ് വധശിക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."