മിന്നലാക്രമണം സ്ഥിരീകരിച്ച് പാക് രാഷ്ട്രീയ നിരീക്ഷകന്‍
ഒട്ടാവ: ഇന്ത്യ നടത്തിയ മിന്നലാക്രമണം പാകിസ്താന്‍ രാഷ്ട്രീയ നിരീക്ഷകന്‍ മുനീര്‍ സാമി സ്ഥിരീകരിച്ചു. കനേഡിയന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സാമി ഇക്കാര്യം പറയുന്നത്. മിന്നലാക്രമണം പാകിസ്താന്‍ സ്ഥിരീകരിച്ചാല്‍ അവിടെ രാഷ്ട്രീയ പ്രശ്‌നമുണ്ടാകുമെന്ന് ഇദ്ദേഹം പറയുന്നു. എങ്ങിനെയാണ് ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നുവെന്ന് പാക് ജനതയോട് സര്‍ക്കാര്‍ പറയുകയെന്നും സാമി ചോദിച്ചു. മിന്നലാക്രമണം നടന്നിട്ടില്ലെന്ന് സ്ഥാപിക്കുക മാത്രമേ ഇപ്പോള്‍ പാക് സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള നാലു യുദ്ധങ്ങളും പാകിസ്താന്‍ പരാജയപ്പെട്ടു. ഇനിയും യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അതിനു പാകിസ്താനു മാത്രമാകും ഉത്തരവാദിത്തമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. പാകിസ്താന്‍ വലിയ രാജ്യമാണെന്ന പ്രസ്താവനയും സാമി തള്ളി. പാകിസ്താന്‍ എല്ലാ അര്‍ഥത്തിലും ചെറിയ രാജ്യമാണ്. കശ്മിരിന്റെ പേരില്‍ നടത്തുന്ന ചൂതാട്ടം നഷ്ടം മാത്രമാണ് പാകിസ്താന് നല്‍കിയിട്ടുള്ളൂ. കാര്‍ഗിലിലേക്ക് പോലും നയിച്ചത് ഇതാണെന്നും സാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."