ഡെന്മാര്ക്ക് ഓപണ്‍: പി.വി സിന്ധു പുറത്ത്
ഒഡെന്‍സെ: റിയോ ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച പി.വി സിന്ധുവിനു ഡെന്മാര്ക്ക് സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ സയാക സാറ്റോയാണ് സിന്ധുവിനെ അട്ടിമറിച്ചത്. ഒളിംപിക്സ് മത്സരങ്ങള്‍ക്കു ശേഷം ആദ്യ ടൂര്‍ണമെന്റിനിറങ്ങിയ സിന്ധുവിനെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് ജപ്പാനീസ് താരം കീഴടക്കിയത്. സ്കോര്‍: 13-21, 13-21, 18-21. അടുത്ത ആഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണാണ് സിന്ധുവിന്റെ അടുത്ത പോരാട്ടം.
ഡെന്മാര്ക്ക് സൂപ്പര്‍ സരീസിലെ ഇന്ത്യന്‍ പോരാട്ടത്തിനും ഇന്നലെ തിരശ്ശീല വീണു. സിന്ധുവിനു പിന്നാലെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാം, എച്.എസ് പ്രാണോയ് എന്നിവരും രണ്ടാം റൗണ്ടില്‍ തോല്‍വി നേരിട്ടു പുറത്തായി. അജയ ജയറാം ചൈനയുടെ ഷി യുഖിയോടു 21-23, 15-21 എന്ന സ്കോറിനു അടിയറവു പറഞ്ഞപ്പോള്‍ പ്രാണോയ് മലേഷ്യന്‍ താരമായ ലി ചോങ് വീയോടാണ് പരാജയമേറ്റു വാങ്ങിയത്. സ്കോര്‍: 10-21, 20-21.
സൈന
മടങ്ങിയെത്തുന്നു
ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. ഒളിംപിക്സ് മത്സങ്ങള്‍ക്കിടെ കാല് മുട്ടിനു പരുക്കേറ്റ സൈന ശസ്ത്രക്രിയയ്ക്കു വിധേയയായി വിശ്രമത്തിലായിരുന്നു.
അടുത്ത മാസം നടക്കുന്ന ചൈന ഓപണില്‍ സൈന മത്സരിക്കുമെന്നു സൈനയുടെ പിതാവ് ഹര്‍വിര്‍ സിങ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ചൈന ഓപണില്‍ സൈന റണ്ണേഴ്സ് അപ്പായിരുന്നു. നവംബര്‍ 18നു ആരംഭിക്കുന്ന ചൈന ഓപണിനു മുന്നോടിയായി ഈ ആഴ്ച മുതല്‍ സൈന പരിശീലനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."