HOME
DETAILS

വരൂ, നല്ലൊരു ഡിസൈനറാകാം...

  
backup
October 21 2016 | 21:10 PM

%e0%b4%b5%e0%b4%b0%e0%b5%82-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%88%e0%b4%a8%e0%b4%b1%e0%b4%be%e0%b4%95%e0%b4%be%e0%b4%82



ഡിസൈന്‍ പഠനത്തിനു രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് ജബല്‍പൂര്‍, ഗുവാഹത്തി ഐ.ഐ.ടി എന്നിവിടങ്ങളില്‍ ബാച്‌ലര്‍ ഓഫ് ഡിസൈന്‍ പഠനത്തിനാണ് ഇപ്പോള്‍ അവസരമുള്ളത്.
അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യു സീഡ്) വഴിയാണ് തിരഞ്ഞെടുപ്പ്. ഐ.ഐ.ടി ബോംബെയാണ് പരീക്ഷ നടത്തുന്നത്. 2017 ജനുവരി 22നു നടക്കുന്ന പരീക്ഷയ്ക്കു കേരളത്തില്‍ തിരുവനന്തപുരവും കോഴിക്കോടുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
യുസീഡ് ഒരാള്‍ക്ക് പരമാവധി രണ്ടു തവണയേ എഴുതാന്‍ സാധിക്കൂ. പരീക്ഷയുടെ സ്‌കോറിന് ഒരു വര്‍ഷത്തെ കാലാവധി ഉണ്ടാകും. സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ് ആന്‍ഡ് ഹുമാനിറ്റീസ് തുടങ്ങി ഏതെങ്കിലും സ്ട്രീമില്‍ 12ാം ക്ലാസ് വിജയിച്ചവര്‍ക്കാണ് പഠനാവസരം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 1997 ഒക്ടോബര്‍ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 1992ന് ശേഷം ജനിച്ച എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.
മൂന്നു മണിക്കൂര്‍ നീളുന്ന കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പരീക്ഷയാണ് യു സീഡ്. ജനുവരി 22ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ആദ്യ സെക്ഷനും രണ്ടുമുതല്‍ അഞ്ചുവരെ രണ്ടാമത്തെ സെക്ഷനും നടക്കും. ഇംഗ്ലീഷിലാണ് ചോദ്യങ്ങളുണ്ടാകുക. 300 ചോദ്യങ്ങളുണ്ടായിരിക്കും. ന്യൂമറിക്കല്‍ ടൈപ് ചോദ്യങ്ങളില്‍ ചോയ്‌സ് ഉണ്ടായിരിക്കില്ല. ഓരോ ശരിയുത്തരത്തിനും നാല് മാര്‍ക്ക് വീതം ലഭിക്കും. നെഗറ്റീവ് മാര്‍ക്കില്ല.
മള്‍ട്ടിപ്പ്ള്‍ സെലക്ട് ചോദ്യങ്ങളില്‍ നാല് ചോയ്‌സുകളില്‍ ഒന്നോ അതിലധികമോ ശരിയുത്തരമുണ്ടായിരിക്കും. എല്ലാ ശരിയുത്തരങ്ങളും എഴുതിയാല്‍ ഒരു ചോദ്യത്തിന് നാല് മാര്‍ക്ക് വീതം ലഭിക്കും. ഭാഗികമായി ഉത്തരം ശരിയാക്കിയാല്‍ മാര്‍ക്ക് ലഭിക്കില്ല. നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല. മൂന്നാമത്തെ സെക്ഷനില്‍ മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങളില്‍ ഒരു ശരിയുത്തരം മാത്രമേ ഉണ്ടാകൂ. ഓരോ ശരിയുത്തരത്തിനും മൂന്ന് മാര്‍ക്ക് വീതം ലഭിക്കും. എന്നാല്‍, തെറ്റുത്തരത്തിന് ഓരോ മാര്‍ക്ക് വീതം കുറയും. ജനുവരി 28ഓടെ ഉത്തരസൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫെബ്രുവരി 20ന് ഫലം പ്രഖ്യാപിക്കും.
ജനറല്‍, ഒ.ബി.സി, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കു 2000, സ്ത്രീകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 1000 രൂപ എന്നിങ്ങനെയാണ് ഫീസ്. ംംം.ൗരലലറ.ശി എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ 11 വരെ അപേക്ഷിക്കാം.
ഡിസംബര്‍ 26 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago