റൂറല്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് പഠിക്കാം; അപേക്ഷ 26വരെ
റൂറല്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് പഠിച്ചു രാജ്യത്തിന്റെ വികസനത്തിനു ചാലകശക്തിയാകാന്‍ അവസരം. ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് നടത്തുന്ന ഡിപ്ലോമ ഇന്‍ റൂറല്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാന്‍ യു.ജി.സി അംഗീകരിച്ച ബിരുദമാണ് യോഗ്യത. അവസാന വര്‍ഷം പഠിക്കുന്ന 2017 ജനുവരി ഒന്നിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.ജി.ഒ, കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക വികസന വിഭാഗം, ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് ജോലി സാധ്യത.
പുറമേ ഫ്രീലാന്‍സായും ട്രെയിനര്‍, ഗവേഷകരായും ഗ്രാമങ്ങളിലത്തൊം. നവംബര്‍ ആറിനു നടക്കുന്ന ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയായിരിക്കും പ്രവേശം. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാ കേന്ദ്രം. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവയുമുണ്ടായിരിക്കും.
ജനറല്‍, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 1.60 ലക്ഷവും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 1.25 ലക്ഷം രൂപയുമാണ് ഫീസ്. പഠനത്തില്‍ മികവ് തെളിയിക്കുന്ന 10 വിദ്യാര്‍ഥികള്‍ക്ക് എന്‍.ഐ.ആര്‍.ഡി.പി.ആര്‍ സ്‌കോളര്‍ഷിപ് അനുവദിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭ്യമാക്കാന്‍ സ്ഥാപനം ശ്രമിക്കും.
ംംം.ിശൃറ.ീൃഴ.ശിുഴറൃറാ.മുെഃ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ ഫീസ് 200 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 100 രൂപ) എന്‍.ഐ.ആര്‍.ഡിപി.ജി.ഡി.ആര്‍.ഡി.എം എന്ന വിലാസത്തില്‍ ഹൈദരാബാദില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണം.
പൂരിപ്പിച്ച അപേക്ഷയും ഡിമാന്‍ഡ് ഡ്രാഫ്റ്റും ഇീീൃറശിമീേൃ (അറാശശൈീി)െ, ഇലിേൃല ളീൃ ജീേെ ഏൃമറൗമലേ ടൗേറശല െമിറ ഉശേെമിരല ഋറൗരമശേീി, ചമശേീിമഹ കിേെശൗേലേ ീള ഞൗൃമഹ ഉല്‌ലഹീുാലി േമിറ ജമിരവമ്യമശേ ഞമഷ, ഞമഷലിറൃമ ിമഴമൃ ഒ്യറലൃമയമറ 500030 എന്ന വിലാസത്തില്‍ അയക്കണം.
വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 26
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."