കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ വധശ്രമം; അഞ്ചുപേര്‍ കീഴടങ്ങി
വടകര: കോട്ടപ്പള്ളി കണ്ണമ്പത്തുകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ അഞ്ചുപേര്‍ വടകര പൊലിസില്‍ കീഴടങ്ങി.
വെളുത്തപറമ്പത്ത് സുധീഷ്, ചാത്തോത്ത് മനോജ്, പുത്തന്‍പുരയില്‍ ശ്രീകാന്ത്, തയ്യുള്ളതില്‍ സച്ചിന്, എടുത്തുംപൊയില് അതുല്‍രാജ് എന്നിവരാണ് ഇന്നലെ രാവിലെ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി.കെ രാഗേഷിനെയും സി.കെ ബാബുവിനെയും അക്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഇക്കഴിഞ്ഞ 12നു രാത്രിയാണ് സി.പി.എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്.
പ്രതികളെ പിടികൂടാത്തതിനെതിരേ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് അഞ്ചുപേര്‍ ഇന്നലെ പൊലിസില്‍ കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."