ആത്മഹത്യാ കേന്ദ്രമായി അറപ്പുഴ പാലം സുരക്ഷാവേലിയും തെരുവ് വിളക്കും സ്ഥാപിക്കണമെന്ന്
പന്തീരാങ്കാവ്: ദേശീയപാത ബൈപ്പാസില്‍ അറപ്പുഴപാലം ആത്മഹത്യാ കേന്ദ്രമായതോടെ പാലത്തിന് സുരക്ഷാവേലിയും തെരുവ് വിളക്കും വേണമെന്ന ആവശ്യം ശക്തമായി. അറപ്പുഴ പാലത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരാണ് പുഴയില്‍ ചാടി മരിച്ചത്.
അറപ്പുഴ സ്വദേശിയായ യുവതി, ഒളവണ്ണ ചേരിപ്പാടം സ്വദേശിയായ യുവാവ്, പന്തീരാങ്കാവ് തിരുത്തിമ്മല്ത്താഴം സ്വദേശി, കഴിഞ്ഞ ദിവസം ചാടിയ ഒളവണ്ണ തിരുവണ്ണൂര്‍ സ്വദേശി എന്നിവര്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ പതിനേഴു വരെയുള്ള ദിവസത്തിനുള്ളിലാണ് ആത്മഹത്യ ചെയ്തത്.
നാലു പേരുടെയും മൃതദേഹം ചാടിയതിന്റെ അടുത്ത ദിവസം മാത്രമാണ് കിട്ടിയത്.അടിയൊഴുക്കുള്ള പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുക്കില്‍പ്പെട്ട് ദൂരസ്ഥലങ്ങളിലാണ് പൊങ്ങുന്നത്.
പുഴയില്‍ ചാടുന്നവരെ കണ്ടെത്തനായി അഗ്നിരക്ഷാസേനയും പൊലിസും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചില്‍ നടത്താറുണ്ട്. തിരച്ചിലും ഇതോടൊന്നിച്ച് ബൈപ്പാസിലുണ്ടാകുന്ന ഗതാഗതക്കുരുക്കുമെല്ലാം മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് വരെ നീളുന്ന അവസ്ഥയാണ്. ആത്മഹത്യ തുടര്‍ച്ചയായതോടെ അടിയന്തിര പരിഹാരമായി അറപ്പുഴ പാലത്തിന് സുരക്ഷാവേലിയും തെരുവ് വിളക്കും സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."