പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
കൊടുവള്ളി: പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭാപരിധിയിലെ മാനിപുരം,കാവില്‍,കളരാന്തിരി,വാവാട്, കൊടുവള്ളി ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധ നടത്തി.
ഭക്ഷ്യ വില്‍പനശാലകളില്‍ നിന്ന് ഉപയോഗശൂന്യമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന് കാലാവധി കഴിഞ്ഞ ഫെയ്‌സ്‌ക്രീമുകള്‍ മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.
ലൈസന്‍സില്ലാതെയും പൊതുജനാരോഗ്യത്തിന് ഹാനികരമായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും 15000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ടി ഗണേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. രഞ്ജിത്ത്, സജി ജോസഫ്, അബ്ദുല്‍ ഹക്കീം, ഷനില ഫ്രാന്‍സിസ് പരിശോധനക്ക് നേതൃത്വം നല്‍കി.
പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുംവിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ദിവസങ്ങളിലും കര്‍ശന പരിശോധന ഉണ്ടണ്ടായിരിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. നസ്‌റുല്‍ ഇസ്‌ലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."