പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് നടത്തും
കോഴിക്കോട്: നവംബര്‍ ഏഴു മുതല്‍ 18 വരെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ മൊറോക്കോയിലെ മാരക്കേഷുവില് നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനു പിന്തുണ അറിയിച്ച് പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് നടത്തുന്നു. നവംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് അരയിടത്തുപാലത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് മുതലക്കുളത്ത് സമാപിക്കും.
സമാപന സമ്മേളനം ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്യും. പ്രകൃതി-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ പരിപാടിയില്‍ അണിചേരും. റാലിയോടനുബന്ധിച്ച് ഫ്ളാഷ്മോബ്, കൂട്ടയോട്ടം, സെമിനാര്‍, ഫോട്ടോ പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി യോഗം അറിയിച്ചു.
യോഗം പ്രൊഫ. ടി. ശോഭീന്ദ്രന് ഉദ്ഘാടനം ചെയ്തു. ടി.വി രാജന്, മണലില്‍ മോഹനന്, ഷൗക്കത്ത് അലി ഏറോത്ത്, വിനോദ് മേക്കോത്ത്, മുഹമ്മദ് ഇഖ്ബാല്‍, ഇ.കെ പീറ്റര്‍, ശ്രീധരന് എലത്തൂര്‍, എ.എസ് ജോസ്, എം.പി അബ്ദുല്ല, മൊയ്തു കണ്ണങ്കോടന്‍, ടി. മുഹമ്മദ് ബഷീര്‍, കെ.പി സഹദേവന്, ടി.കെ ഉഷാറാണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."