മരിയയെ നടന്നുതോല്പ്പിക്കാന് ഇത്തവണയും ആരുമെത്തിയില്ല
കോഴിക്കോട്: അതിവേഗം നടന്ന് ഇത്തവണയും കണ്ണൂരുകാരന് മരിയ ജോസ് സ്വര്‍ണവും കൊണ്ടു മടങ്ങി. മെഡിക്കല്‍ കോളജ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന പൊലിസ് കായികമേളയില്‍ 10,000 മീറ്റര്‍ നടത്തത്തിലാണ് 22 വര്‍ഷമായി താന്‍ മറ്റാര്‍ക്കും കൊടുക്കാതെ കാത്തുസൂക്ഷിച്ച മെഡലും കൊണ്ട് മരിയ മടങ്ങിയത്.
1993ലാണ് മരിയ ജോസ് ആദ്യമായി മത്സരിക്കുന്നത്. അന്നു വെള്ളിമെഡലിലും 1994ല്‍ വെങ്കല മെഡലിലും തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ 1995 മുതല്‍ സ്വര്‍ണവുമായുള്ള കുതിപ്പായിരുന്നു. പിന്നീടു സംസ്ഥാന അത്ലറ്റിക് മീറ്റ്, വേള്‍ഡ് പൊലിസ് മീറ്റ് തുടങ്ങിയവയിലെല്ലാം മെഡലുകള്‍. പിന്നെ ഒരിക്കലും തോല്‍വിയെന്തെന്നറിയാത്ത വിജയക്കുതിപ്പ്. അഞ്ച് കി.മീ ഓട്ടത്തിലും മൂന്ന് കി.മീ ഓട്ടത്തിലുമെല്ലാം പതിവായി അദ്ദേഹം സമ്മാനങ്ങള്‍ വാരിക്കൂട്ടി. 47 വയസു പ്രായമുള്ള അദ്ദേഹം ഇപ്പോഴാണ് ഓട്ടത്തില്‍നിന്നു പിന്മാറിയത്. എങ്കിലും നടത്തത്തിന്റെ കൂത്തക മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ തയാറല്ല.
അടുത്ത വര്‍ഷവും മത്സരിക്കാന്‍ വരുമെന്ന ഉറപ്പുമായാണ് അദ്ദേഹം മടങ്ങിയത്. ഇപ്പോള്‍ കണ്ണൂര്‍ എ.ആര് ക്യാംപില്‍ എ.എസ്.ഐ ആണ് മരിയ ജോസ്. ഐറിനാണു ഭാര്യ. മകള്‍ ഇവനോവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."