HOME
DETAILS
MAL
ജില്ലാ സ്കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ് കോഴിക്കോട് സിറ്റി ഓവറോള്‍ ചാംപ്യന്മാര്
backup
October 22 2016 | 02:10 AM
കോഴിക്കോട്: നടക്കാവ് സ്പോര്‍ട്സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ ആരംഭിച്ച ജില്ലാ സ്കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ 240 പോയിന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല ഓവറോള്‍ ചാംപ്യന്മാരായി. 150 പോയിന്റുമായി താമരശ്ശേരി ഉപജില്ല രണ്ടാം സ്ഥാനവും 74 പോയിന്റുമായി മുക്കം ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സെന്റ് ജോസഫ് എച്ച.എസ്.എസ് കോടഞ്ചേരിയാണ് ഓവറോള്‍ ചാംപ്യന്മാര്. 40 പോയിന്റുമായി കാലിക്കറ്റ് സെന്റ് ജോസഫ് ബോയ്സും, 36 പോയിന്റുമായി ജി.വി.എച്ച്.എസ് മാവൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 17 ഉപജില്ലകളില്‍നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളാണു മത്സരത്തില്‍ മാറ്റുരച്ചത്. 24 മുതല്‍ 27 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായവരെ ഈ മത്സരങ്ങളില്‍നിന്നു തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."