ഭൂമി അളക്കല്‍ നടപടി കര്‍ഷകരെയും തൊഴിലാളികളെയും ഉപദ്രവിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന്
മാനന്തവാടി: പാരിസണ്‍ കമ്പനിക്കുവേണ്ടി കര്‍ഷകരെയും തൊഴിലാളികളെയും ഉപദ്രവിക്കുന്ന നിലപാട് സബ്കലക്ടറും തഹസില്‍ദാരും അവസാനിപ്പിക്കണമെന്നു കേരള കര്‍ഷകസംഘം മാനന്തവാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. 60 വര്‍ഷത്തിലധികമായി കൈവശംവച്ചു നികുതി അടച്ച് അനുഭവിച്ചു വരുന്ന ഭൂമിയാണു മിച്ചഭൂമിയായി ഏറ്റെടുത്ത് ഉത്തരവിട്ടത്.
നികുതി എടുക്കുന്നതിനു തടസമില്ലെന്ന് സബ് കലക്ടര്‍ ഉള്‍പെടെയുള്ളവര്‍ മുന്‍പ് അറിയിച്ചതാണ്. ഉറപ്പുകള്‍ നടപ്പാക്കാതെ കര്‍ഷകരെ വഴിയാധാരമാക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. പുറമെ കൈവശക്കാരുടെ കൂടെയെന്ന് അഭിനയിക്കുന്ന ചില നേതാക്കളുടെ പിന്തുണയും ഒത്താശയും ഉദ്യോഗസ്ഥര്‍ക്കുള്ളതായും സംശയിക്കുന്നതായി കമ്മിറ്റി പറഞ്ഞു.
കോടതികളില്‍ പരാജയപ്പെട്ട പാരിസണ്‍ കമ്പനി കൈവശക്കാരുടെ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനു തങ്ങള്‍ എതിരല്ല. എസ്റ്റേറ്റിന്റെ ഭൂമി പിടിച്ചെടുക്കുന്നതിനു പകരം പാരിസണ്‍ കമ്പനിയുമായി ഒത്തുകളിച്ചു പാവപ്പെട്ടവരുടെ ഭൂമി കൈവശപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
ഈ നടപടി എന്തു വിലകൊടുത്തും കര്‍ഷക സംഘം തടയും. ഇതുപൊലെ തന്നെയാണ് അമ്പുകുത്തി ഭൂമിയും കൈവശപ്പെടുത്താനുള്ള ഉദ്യോഗസ്ഥ ശ്രമം.
1977നുമുന്‍പു തന്നെ കൈവശമുള്ള ഭൂമിയാണ് അമ്പുകുത്തിയിലേത്. കോടതി ഉത്തരവുണ്ടെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്.
ഈ രണ്ടുഭൂമിയും സംബന്ധിച്ച ഉദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിക്കുകയും ജനങ്ങളുടെ ആശങ്ക തീര്‍ക്കുകയും ചെയ്യണമെന്നും വര്‍ഷങ്ങളായി ഈ ഭൂമിയില്‍ താമസിക്കുന്നവരെ നിരന്തരം പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടു.കെ.എം വര്‍ക്കി, പി.ജി വിജയന്‍, എന്‍.എം ആന്റണി, സി.കെ ശങ്കരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."