വരള്‍ച്ചാ ദുതിതാശ്വാസ പ്രവര്‍ത്തനങ്ങള്‍; യോഗം ചേര്‍ന്നു
കണിയാമ്പറ്റ: മഴ കുറഞ്ഞത് കാരണം ജില്ലയില്‍ ജലക്ഷാമവും വരള്‍ച്ചയും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നടത്തേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് കര്‍മപദ്ധതികള്‍ തയാറാക്കി. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ വരള്‍ച്ച നേരിടുന്നതിനാവശ്യമായ കര്‍മപരിപാടികള്‍ വാര്‍ഡുതലങ്ങളില്‍ പൊതുജനങ്ങളുടെ കൂട്ടായ്മയിലൂടെ നടത്തുന്നതിന് യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അധ്യക്ഷനായി.
പഞ്ചായത്ത് പ്രദേശത്തെ വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക സംഘങ്ങള്‍, പാടശേഖര സമിതികള്‍, കുടുംബശ്രീ, ക്ലബുകള്‍, ഗ്രന്ഥശാലകള്‍, യുവജന സംഘടനകള്‍, പി.ടി.എ കമ്മിറ്റികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, രാഷ്ട്രീയ സംഘടനകള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വിവിധ വകുപ്പ് ഓഫിസുകള്‍, എന്‍.സി. സി, നാഷനല്‍ സര്‍വിസ് സ്‌കീം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്‌സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."