HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ഇന്റര്‍കോണ്‍ 29ന്

  
backup
October 22 2016 | 02:10 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-9


കല്‍പ്പറ്റ: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇന്റര്‍കോണ്‍ ഈമാസം 29ന് രാവിലെ ഒന്‍പതിന് പടിഞ്ഞാറത്തറ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ക്ലസ്റ്റര്‍, മേഖല, ജില്ല സബ് വിങ്ങുകള്‍ അവലോകന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ജില്ലാ സമ്മേളനമുള്‍പ്പടെ വരുന്ന ആറുമാസത്തെ കര്‍മ പദ്ധതി തയാറാക്കുക, വിഖായ, ഇബാദ്, ക്യാംപസ് വിങ്, സൈബര്‍ വിങ്, ട്രന്റ്, ഇസ്തിഖാമ, സഹചാരി, ത്വലബാ, ബീറ്റ് തുടങ്ങിയ ഉപഘടകങ്ങളുടെ റൂട്ട്മാപ്പ് തയ്യാറാക്കല്‍, മോട്ടീവ് സെഷനുകള്‍, ഉദ്ഘാടന സംഗമം, മജ്‌ലിസുന്നൂര്‍ എന്നിങ്ങനെയാണ് ഇന്റര്‍കോണില്‍ ക്രമീകരിക്കപ്പെട്ടത്.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ഇന്റര്‍കോണില്‍ മുഴുവന്‍ ജില്ലാ ഭാരവാഹികളും ജില്ലാ സബ് വിങ് ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍, പതിനൊന്ന് മേഖലയിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിങ് സെക്രട്ടറിമാരും ക്ലസ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ ക്യാപില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍, ജന.സെക്രട്ടറി ശംസുദ്ദീന്‍ റഹ്മാനി, ഹാരിസ് ബാഖവി പങ്കെടുക്കും. യോഗത്തില്‍ ശൗക്കത്തലി വെള്ളമുണ്ട അധ്യക്ഷനായി.
അബൂബക്കര്‍ റഹ്മാനി, നൗഫല്‍ വാകേരി, അലി യമാനി, നവാസ് ദാരിമി, സാജിദ് മൗലവി, മൊയ്തുട്ടി ദാരിമി, മൊയ്തുട്ടി യമാനി, ശിഹാബ് റിപ്പണ്‍, മുസ്തഫ വെണ്ണിയോട് സംസാരിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ സ്വാഗതവും അബ്ദുലത്തീഫ് വാഫി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago