HOME
DETAILS
MAL
കടുവത്തോല്‍ വില്‍പ്പന: അഞ്ചുപേര്‍ക്ക് തടവ് ശിക്ഷ
backup
October 22 2016 | 02:10 AM
ഗൂഡല്ലൂര്‍: കടുവത്തോല്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ. സോളൂര്മട്ടം സ്വദേശികളായ എബനേസര്‍(53)ന് മൂന്ന് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ലോകനാഥന്(46), ലക്ഷ്മണന്(45), ശങ്കര്‍(39), സൗന്ധര്രാജന്(40) എന്നിവര്‍ക്ക് ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കോത്തഗിരി കോടതി ജഡ്ജി ശ്രീധരാണ് ശിക്ഷ വിധിച്ചത്. കോത്തഗിരി സോളൂര്മട്ടത്തില് 2006 ഒക്ടോബറില്‍ കടുവയുടെ തോല് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."