വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്് മര്‍ദനമേറ്റ സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. വടക്കനാട് സ്വദേശി ചൂണ്ടാട്ട് ജോസ് (60)ആണ് അറസ്റ്റിലായത്. സംഭവത്തില്‍ വടക്കനാട് സ്വദേശികളായ സജി, വിനീത് എന്നിവരും കണ്ടലാറിയുന്ന ഒരാളും ഇനി പിടിയിലാവാനുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ ചെയ്തത്. സംഭവത്തിന്റെ അന്വേഷണ ചുമതല എസ്.എം.എസ്.ചാര്‍ജ്ജ് വഹിക്കുന്ന മാനന്തവാടി എ.എസ്.പി ജയദേവ് ഐ.പി.എസിന്നാണ്. ഇദ്ദേഹം ഇന്നലെ വടക്കനാടെത്തി അന്വേഷണം നടത്തി.
കൂടതെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്് പ്രമോദ്.ജി.കൃഷ്ണന്, കോഴിക്കോട് ഫളയിംഗ്സ്ക്വാഡ് ഡി.എഫ്.ഒ പി.കെ ഹാഫിസ്, വൈല്‍ഡ് ലൈഫ് വാര്ഡന് ധനേഷ്കുമാര്‍ എന്നിവരും വടക്കനാട് പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വനം വകുപ്പ് ജീവനക്കാര്‍ പുറത്ത്പോയി ജോലിചെയ്യുമ്പോള്‍ മതിയായി സംരക്ഷണം നല്‍കണമെന്ന ആവശ്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സി.സി.എഫ് അറിയിച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡ ധനേഷ് കുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് വടക്കനാട് വെച്ച് കുറിച്യാട് താത്തൂര്‍ ഫോറസ്റ്റ് സെക്ഷനിലെ പ്രഭേന്ദ്രനാഥ്, മനേഷ്കുമാര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്. കുരങ്ങുകളെ കൂടുവച്ച് പിടികൂടുന്നതിനായി എത്തിയ ഇവരെ ഇരുചക്രവാഹനങ്ങളില്‍ എത്തിയ ജോസ് അടക്കമുള്ള നാല്പേര് മര്‍ദിക്കുകയായിരുന്നു എന്നാണ് ഇരുവരും പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."