ശരീഅത്ത് സംരക്ഷണ റാലിക്ക് കാല്‍ലക്ഷം എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍
മലപ്പുറം: നവംബര്‍ നാലിനു മലപ്പുറത്തു നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയില്‍ എസ്.കെ.എസ്.എസ്.എഫ് 25000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഗൂഢനീക്കത്തിനെതിരേ സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയാണു മലപ്പുറത്ത് ഒരു ലക്ഷം പേരെ അണിനിരത്തി റാലി പ്രഖ്യാപിച്ചത്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്‍വന്‍ഷനുകള്‍ നടത്തും. ജില്ലയിലെ എട്ടു ഏരിയാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ഇന്നു രാവിലെ പത്തിനും മേഖലാ പ്രസഡന്റ്, സെക്രട്ടറിമാരുടെ യോഗം വൈകീട്ടു നാലിനും സുന്നിമഹലില്‍ ചേരും. യോഗത്തില്‍ സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, വര്‍ക്കിങ് സെക്രട്ടറി സയ്യിദ് നിയാസലി തങ്ങള്‍, ട്രഷറര്‍ സി.ടി.ജലീല്‍ പട്ടര്‍കുളം പ്രസംഗിച്ചു
ശരീഅത്ത് സംരക്ഷണ റാലിയുടെ ഭാഗമായി ജില്ലയിലെ നാല് ഏരിയകളില്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ സംഗമങ്ങള്‍ക്കു സ്വാഗതസംഘം രൂപം നല്കി. സമസ്ത, എസ്.എം.എഫ്, എസ്.വൈ.എസ്, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ അതാത് ഏരിയയിലെ നാലു മണ്ഡലങ്ങളിലെ ഭാരവാഹികള്‍ സംഗമങ്ങളില്‍ സംബന്ധിക്കും. ഇന്നു നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, ഏറനാട് മണ്ഡലങ്ങളുടെ കണ്വന്ഷന് വൈകുന്നേരം മൂന്നിനു എടവണ്ണ റസ്റ്റ് ഹൗസില്‍ നടക്കും. ഹാജി കെ.മമ്മദ് ഫൈസി,കെ.എ.റഹ്്മാന്‍ ഫൈസി, എം.പി.കടുങ്ങല്ലൂര്‍, സത്താര്‍ പന്തലൂര്‍, സലീം എടക്കര പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."